കോഴിക്കോട്: നിലമ്പൂരില്‍ മാവോവാദികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഡി.ജി.പിയുടെ പങ്കാളിത്തം സംശയമുണ്ടാക്കുന്നതാണെന്നും ഇവര്‍ പറഞ്ഞു.
ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ലോബിയാണ് സംസ്ഥാനത്തെ ഇത്തരം കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സി.പി.എം ഭരിക്കുന്ന സംസ്ഥാനത്തുപോലും ആര്‍.എസ്.എസിനു ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുവെന്നത് ഞെട്ടിക്കുന്നതാണ്.
എന്‍.ഐ.എ മേധാവിയായിരുന്ന ഡി.ജി.പിയെ മുന്നില്‍നിര്‍ത്തിയാണ് ആര്‍.എസ്.എസിന്‍െറ ഇടപെടല്‍. നിലമ്പൂര്‍ കൊലപാതകത്തില്‍ സി.പി.ഐ ഉള്‍പ്പെടെ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിട്ടും മുഖ്യമന്ത്രിയുടെ മൗനം സംശയകരമാണ്. മലപ്പുറം എസ്.പിയുടെ മേല്‍നോട്ടത്തില്‍ നടന്ന കൊലപാതകം അദ്ദേഹത്തെക്കാള്‍ കീഴെയുള്ള ഉദ്യോഗസ്ഥനായ സബ് കലക്ടറെ കൊണ്ട് അന്വേഷിപ്പിക്കുന്നത് പ്രഹസനമാണെന്നും ഇവര്‍ പറഞ്ഞു.
സംസ്ഥാന നിര്‍വാഹക സമിതിയംഗം ടി. മുഹമ്മദ് വേളം, സംസ്ഥാന സമിതിയംഗം പി.സി. ഭാസ്കരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. വേലായുധന്‍, ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.