തിരുവനന്തപുരം: പരീക്ഷ പരിഷ്കരണത്തിന് പി.എസ്.സി തുടക്കമിടുന്നു. ആദ്യപടിയായി വിപുലമായ ചോദ്യബാങ്ക് രൂപവത്കരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ഇതിലേക്ക് വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, രജിസ്ട്രാർ, വകുപ്പ് തലവന്മാർ, ബോർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷന്മാർ എന്നിവരുമായി പി.എസ്.സി അഭിപ്രായം ശേഖരിക്കും.
ഒരേ യോഗ്യത മാനദണ്ഡമാക്കി നടത്തുന്ന വിവിധ പരീക്ഷകൾ ഏകീകരിക്കുകയും രണ്ട് ഘട്ടങ്ങളിലായി നടപടി പൂർത്തിയാക്കുകയും ചെയ്യാനാണ് ആലോചന. തുടർന്ന് വലിയ പരീക്ഷകൾക്ക് ഒരു സ്ക്രീനിങ് ടെസ്റ്റും മെയിൻ പരീക്ഷയും നടത്തും. ഒരേ യോഗ്യതയുള്ള തസ്തികകൾ ഒരുമിപ്പിച്ച് ഇതിനെല്ലാംകൂടി ഒറ്റ പരീക്ഷ നടത്തുകയും ഇതിൽ ജയിക്കുന്നവർക്ക് തസ്തികക്കനുസരിച്ച് മെയിൻ പരീക്ഷ നടത്താനുമാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.