തിരുവനന്തപുരം: പൂജ, ദീപാവലി ഉത്സവ കാലയളവിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്ന്, എട്ട് തീയതികളിൽ പുലർച്ചെ 2.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം-ടാറ്റ നഗർ സ്പെഷൽ (06192) മൂന്നാംദിവസം പുലർച്ചെ 4.20ന് ടാറ്റ നഗറിലെത്തും.
കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഒക്ടോബർ നാല്, 11 തീയതികളിൽ രാവിലെ 5.15ന് ടാറ്റ നഗറിൽനിന്ന് പുറപ്പെടുന്ന ടാറ്റ നഗർ-തിരുവനന്തപുരം സ്പെഷൽ (06191) മൂന്നാംദിവസം രാവിലെ 5.50ന് തിരുവനന്തപുരത്തെത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. രണ്ട് ടു ടയർ എ.സി, നാല് ത്രീ ടയർ എ.സി, 12 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് സ്പെഷൽ സർവിസുകളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.