വടകര: ‘കല ജനങ്ങളിലേക്ക്, ജനങ്ങൾ കലയിലേക്ക്’ എന്ന സന്ദേശവുമായി പുരോഗമന കലാ സാഹിത്യ സംഘം വടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 25 മുതൽ 31 വരെ വടകരയിൽ നടക്കുന്ന ‘സ്ട്രീറ്റ് ഫെസ്റ്റിവൽ’ ഭാഗമായി പാട്ടുവണ്ടിയുമായി ഗായകർ. മിഠായിത്തെരുവിന്റെ ഗായകൻ ബാബു ഭായിയും ഭാര്യ ലതയും മകൾ ശ്രുതിയും ചേർന്നാണ് വടകരയിലും സമീപ പഞ്ചായത്തുകളിലുമായി കലാവിരുന്ന് നടത്തിയത്. ഹാർമോണിയത്തിന്റെയും ദോലക്കിെന്റയും അകമ്പടിയിൽ ഹിന്ദുസ്ഥാനി സംഗീതം ഉൾപ്പെടെ പെയ്തിറങ്ങിയത് നാട് ഹർഷാരവത്തോടെയാണ് എതിരേറ്റത്. രാവിലെ പത്തരക്ക് പഴയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു ആദ്യ പരിപാടി. വില്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ, വടകര പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ തെരുവു ഗാനാലാപനത്തിനു ശേഷം സാൻഡ് ബാങ്ക്സിൽ സമാപിച്ചു. കേരളത്തിനകത്തും പുറത്തും പ്രശസ്തരായ പ്രതിഭകളെ വടകരയിൽ അണിനിരത്തുക, നാട്ടിൻപുറത്തെ സാധാരണക്കാരായ പ്രതിഭകൾക്ക് അവസരം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സ്ട്രീറ്റ് ഫെസ്റ്റിവൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.