ചെന്നൈ: എറണാകുളത്തെ പുതുവൈപ്പ് എൽ.പി.ജി ടെർമിനലിനെതിരെ നാട്ടുകാരും പ്രക്ഷോഭത്തിലുള്ള സംഘടനയും സമർപ്പിച്ച ഹരജികൾ ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ച് ഇൗ മാസം 11ന് പരിഗണിക്കും. ജസ്റ്റിസ് പി. ജ്യോതിമണി അധ്യക്ഷനായ ഒന്നാം നമ്പർ ബെഞ്ചിൽ കേസിെൻറ വിചാരണ തുടങ്ങി. ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാർ അധ്യക്ഷനായ രണ്ടാം നമ്പർ ബെഞ്ചിൽ വിദഗ്ധസമിതിഅംഗം ഇല്ലാത്തതിനാൽ കേസ് മൂന്നുതവണ മാറ്റിവെച്ചിരുന്നു.
ജനനിബിഡ തീരദേശമേഖലയായ പുതുവൈപ്പിനിലെ എൽ.പി.ജി ടെർമിനൽ നിർമാണം തടയണമെന്നാണ് ഹരജികളിലെ ആവശ്യം. പാരിസ്ഥിതിക-പരിസരമലിനീകരണവും തീരശോഷണവും സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയെ തുടർന്ന് കഴിഞ്ഞവർഷം ജൂലൈയിൽ ടെർമിനൽ നിർമാണം ഹരിത ട്രൈബ്യൂണൽ തടഞ്ഞിരുന്നു. എന്നാൽ, ഇതിനെതിരെ ഇന്ത്യൻ ഒായിൽ കോർപറേഷൻ സമർപ്പിച്ച അപ്പീൽ പരിഗണിച്ച കേരള ഹൈകോടതി കഴിഞ്ഞ സെപ്റ്റംബറിൽ നിർമാണത്തിന് അനുമതി നൽകി. തീരദേശശോഷണം, പാരിസ്ഥിതികപ്രശ്നങ്ങൾ എന്നിവ ഒഴിവാക്കി നിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് കോടതിനിർദേശം. ഇത് പാലിക്കാതെയാണ് നിർമാണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ഹരിത ൈട്രബ്യൂണലിനെ സമീപിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.