വിവരങ്ങൾ ചോർത്തിയതിന് പി.വി. അൻവറിന് പൊലീസിന്റെ സഹായവും; രണ്ട് എസ്.പിമാരും ഒരു ഡി.വൈ.എസ്.പിയും നിരീക്ഷണത്തിൽ

തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എക്ക് രഹസ്യ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ പൊലീസിനും പങ്കുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പൊലീസിലെ അടക്കം വിവരങ്ങൾ ചോർന്നതിൽ ഡി.ജി.പി ഇന്റലിജൻസിനോട് വിശദ റിപ്പോർട്ട് തേടിയിട്ടുണ്ട്. രഹസ്യങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്.പിമാരും ഒരു ഡി.വൈ.എസ്.പിയും നിരീക്ഷണത്തിലാണ്. അൻവറിന് ഉപദേശം നൽകുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിലുണ്ട്.

എന്നാൽ അൻവറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. ഫോൺ ചോർത്തിയെന്ന കാര്യം അൻവർ തന്നെയാണ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്.

അതിനു പിന്നാലെ പൊലീസ് ആസ്ഥാനത്തെ രഹസ്യരേഖ പുറത്തുവിടുകയും ചെയ്തു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ആർ.എസ്.എസ് അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥർ അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ടുകൊണ്ട് അൻവർ ഉന്നയിച്ച ആരോപണം.

Tags:    
News Summary - PV Anwar leaking information with Police help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.