പട്ടയഭൂമിയിലെ ക്വാറി : അനുമതി നൽകിയവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: പട്ടയഭൂമിയിൽ കരിങ്കൽ ഖനനത്തിന് നിയമവിരുദ്ധമായി അനുമതി നൽകിയെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണത്തിന് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ഇടുക്കി തൊടുപുഴ കോടിക്കുളം വില്ലേജിൽ സർവേ നമ്പർ 121/ 2, 120/2 എന്നിവയിൽപ്പെട്ട ഭൂമിയാണ് കരിങ്കൽ ക്വാറി നിയമവിരുദ്ധമായി നടത്തുന്നതിന് ഉദ്യോഗസ്ഥർ അനുമതി നൽകിയെന്നും പാറമട പ്രവർത്തിക്കുന്നത് എൽ.എ പട്ടയ ഭൂമിയിൽ ആണെന്നും നിയമവിരുദ്ധമായിട്ടാണ് ഖനനത്തിന് അനുമതി നൽകിയെന്നുമായിരുന്നു പരാതി. ഇത് സംബന്ധിച്ച് വിജിലൻസ് ഇടുക്കി യൂനിറ്റ് പ്രാഥമിക അന്വേഷണം നടത്തി 2022 ജൂലൈ അഞ്ചിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

വിജിലൻസ് അന്വേഷണത്തിൽ എൽ.എ 19/67 പട്ടയ ഫയൽ പരിശോധിച്ചതിൽ 1967 കാലഘട്ടത്തിൽ തൊടുപുഴ താലൂക്കിൽ കോടിക്കുളം വില്ലേജിൽ സർവ്വെ നമ്പർ 902/26 - ൽ പാറപ്പുഴ, കരമട്ടുമല മത്തായി വർക്കിക്കാണ് പട്ടയം നൽകിയത്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരമാണ് 80 സെന്റ് ഭൂമിക്ക് പട്ടയം നൽകിയത്. ഈ പട്ടയ ഫയൽ ഷീറ്റ് അഞ്ചിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്ന അന്വേഷണത്തിൽ കണ്ടെത്തി.

1964-ലെ ഭൂ പതിവ് ചട്ട പ്രകാരം അനുവദിച്ച ഭൂമി പാറ ഖനനത്തിനു അനുവദിക്കാൻ കഴിയില്ല. ചട്ടവിരുദ്ധമായിയിട്ടാണ് പാറ ഖനനം നടത്തിയത്. ഭൂരേഖകൾ പരിശോധിക്കാതെയും താലൂക്ക് സർവെയർ എസ്.സനൽ ഈ സ്ഥലത്തിന്റെ സർവേ പ്ലാൻ തയാറാക്കി. വില്ലേജ് ഓഫിസർമാർ ഈ സ്ഥലവുമായി ബന്ധപ്പെട്ട് ആമിനക്ക് കൈവശ അവകാശ സർട്ടിഫിക്കറ്റ് നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.

താലൂക്ക് സർവെയർ എസ്. സനൽ നൽകിയ സർവേ പ്ലാനിന്റെയും വില്ലേജ് ഓഫീസർമാരായിരുന്ന ടി.എം. ആമിന, ഇ.കെ സാറ്റുക്കുട്ടി എന്നിവർ നൽകിയ കൈവശാവകാശ സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് പി.ജി.ഹരിദാസന് പാറ ഖനനത്തിനുള്ള അനുമതി ലഭിച്ചത്.വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.കെ സാറ്റുക്കുട്ടിക്ക് കഠിനശിക്ഷക്കുള്ള കുറ്റപത്രം നൽകി.

ഇവർ സമർപ്പിച്ച വിശദീകരണത്തിൽ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും സർവേ പ്ലാനും സ്ഥലപരിശോധന റിപ്പോർട്ടും കണക്കിലെടുത്താണ് ഖനനത്തിന് അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടി. ഇ.കെ സാറ്റുക്കുട്ടിയുടെ മറുപടിയിൽ കുറ്റാരോപണ മെമ്മോയിൽ ഉന്നയിക്കുന്ന പ്രകാരം കൈവശാവകാശ സമ്മതിച്ചിട്ടുള്ളതിനാൽ ഇവർക്കെതിരായ ആരോപണങ്ങൾ നിലനിൽക്കുന്നതാണ്.

അതിനാൽ ഇ.കെ സാറ്റുക്കുട്ടിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച് സിവിൽ സർവീസസ് ചട്ടങ്ങളിലെ ചട്ടം 15 പ്രകാരം ഔപചാരിക അന്വേഷണം നടത്തുന്നതിനായി ഇടുക്കി ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) വി.ആർ ലതയെ അന്വേഷണ ഉദ്യോഗസ്ഥയായി നിയമിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് റവന്യൂവകുപ്പന്റെ ഉത്തരവ്. 

Tags:    
News Summary - Quarry in Pattaya: Order for departmental inquiry against those who gave permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.