നെന്മാറ (പാലക്കാട്): 11 വർഷം അയിലൂർ കാരക്കാട്ടുപറമ്പിലെ വീട്ടിൽ ഒറ്റമുറിയിൽ ആരുമറിയാതെ ഒരുമിച്ച് താമസിച്ച റഹ്മാനും സജിതക്കും ഒടുവിൽ മംഗല്യഭാഗ്യം. വ്യാഴാഴ്ച രാവിലെ നെന്മാറ സബ് രജിസ്ട്രാർ ഓഫിസിലെത്തിയ ഇവർ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് വിവാഹസർട്ടിഫിക്കറ്റ് കൈപ്പറ്റി.
സ്പെഷൽ മാരേജ് ആക്ട് പ്രകാരം സെപ്റ്റംബർ 15ന് വിവാഹ രജിസ്ട്രേഷന് ഇരുവരും അപേക്ഷ നൽകിയിരുന്നു. ഒരു മാസത്തിനുള്ളിൽ ആക്ഷേപങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ സബ് രജിസ്ട്രാർ കെ. അജയകുമാർ രജിസ്ട്രേഷൻ അനുവദിക്കുകയായിരുന്നു.
കെ. ബാബു എം.എൽ.എ, പുരോഗമന കലാസാഹിത്യ സംഘം ജില്ല ജോയൻറ് സെക്രട്ടറിയും നെന്മാറ ബ്ലോക്ക് പഞ്ചായത്തംഗവുമായ ആർ. ശാന്തകുമാരൻ, ഡി.വൈ.എഫ്.ഐ നേതാവ് ആർ. രാജേഷ് എന്നിവർ റഹ്മാെൻറയും സജിതയുടെയും ഒപ്പമുണ്ടായിരുന്നു.
പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് മേഖല കമ്മിറ്റിയാണ് ഫീസടച്ചത്. വിത്തനശേരി ചാണ്ടിച്ചാലയിൽ വാടക വീട്ടിൽ കഴിയുന്ന റഹ്മാനും സജിതക്കും നിയമപരമായി ഒന്നിക്കാൻ കളമൊരുങ്ങിയതും പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകർ മുൻകൈയെടുത്തതോടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.