തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ‘പപ്പു’വെന്ന് ആക്ഷേപിച്ച് സി.പി.എം മുഖപത്രം ‘ദേശാ ഭിമാനി’. ബി.ജെ.പിയുടെ ആക്ഷേപപദം കടമെടുത്ത പാർട്ടി പത്രത്തിെനതിരെ ദേശീയതലത്തിൽതന്നെ വിമർശനം ഉയർന്നതോടെ ജാഗ് രതക്കുറവ് സമ്മതിച്ച് െറസിഡൻറ് എഡിറ്റർ പി.എം. മനോജ് വിശദീകരണക്കുറിപ്പിട്ടു. എറണാകുളം ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവാണ് ദേശാഭിമാനിയുടെ നിലവിലെ ചീഫ് എഡിറ്റർ.
തിങ്കളാഴ്ചത്തെ ദേശാഭിമാനിയുടെ ‘കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്ട്രൈക്ക്’എന്ന പേരിലുള്ള എഡിറ്റോറിയലാണ് വിവാദമായത്. എഡിറ്റോറിയ ൽ രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന് തിരിച്ചറിഞ്ഞ സി.പി.എം സംസ്ഥാന നേതൃത്വവും ഇടപെട്ടതോടെയാണ് ‘തിരുത്തൽ’എന്നാണ് സൂചന. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ രണ്ടു ലക്ഷം വോട്ടിെൻറ കുറവുണ്ടായ അമേത്തിയിൽ അതിനിയും ഇടിഞ്ഞാൽ നാണം കെട്ട തോൽവി ഉണ്ടാവുമെന്ന് ഉറപ്പാണെന്ന് എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.
ജയിക്കാൻ സുരക്ഷിതമായൊരു മണ്ഡലം പോലും ഉത്തരേന്ത്യയിൽ ഇല്ല. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തകർന്നടിയുകയാണ്. ഇൗ തകർച്ച തടയാൻ കിഴക്കൻ യു.പിയിൽ പ്രിയങ്കയെ ഇറക്കിയെങ്കിലും അതും ഗുണം പിടിക്കുന്നില്ലെന്നല്ലേ രാഹുലിെൻറ ഒളിച്ചോട്ടം വിളിച്ച് പറയുന്നതെന്ന് എഡിറ്റോറിയൽ പറയുന്നു. അമേത്തിയിൽ രാഹുൽ വിജയിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചതിന് വിരുദ്ധമാണ് മുഖപ്രസംഗത്തിലെ ഈ പരാമർശം. പക്ഷേ, രാഹുൽ ഗാന്ധിയെ എന്നല്ല, രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും തങ്ങളുടെ രാഷ്ട്രീയമല്ലെന്ന് പി.എം. മനോജ് കുറിച്ചു.
രാഹുൽ ഗാന്ധിയെ ബി.ജെ.പി പപ്പുമോൻ എന്ന് വിളിച്ചപ്പോഴും കോൺഗ്രസിെൻറ വടകര സ്ഥാനാർഥിയായ കെ. മുരളീധരൻ സോണിയഗാന്ധിയെ മദാമ്മ എന്ന് വിളിച്ചപ്പോഴും തങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. എതിർത്തിട്ടേയുള്ളൂ. തിങ്കളാഴ്ച മുഖപ്രസംഗത്തിൽ പപ്പുസ്ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രതക്കുറവുകൊണ്ടുണ്ടായ പിശകാണത്. അതു പരിശോധിക്കാനും തിരുത്താനും തങ്ങളൊട്ടും മടിച്ചുനിൽക്കുന്നില്ലെന്നും മനോജ് ഫേസ്ബുക്കിൽ പറഞ്ഞു.
കോൺഗ്രസ് ദേശീയ വക്താവ് മനീഷ് തിവാരി അടക്കമുള്ളവർ എഡിറ്റോറിയലിലെ പരാമർശത്തിെനതിരെ രംഗത്തുവന്നു. എഡിറ്റോറിയൽ സി.പി.എമ്മിെൻറ നയസമീപനമല്ലെന്നും കൈപ്പിഴയാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ടി.എം. തോമസ് െഎസക്കും കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധി വന്നതോടെ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരം -ചെന്നിത്തല
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതോടെ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയും സി.പി.എമ്മും ഒരേ സ്വരത്തിലാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്. ദേശാഭിമാനി ജന്മഭൂമിയെക്കാള്‍ കടുത്ത ഭാഷയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്ന സീതാറാം യെച്ചൂരിയുടെ വാദം വിചിത്രമാണ്. യെച്ചൂരി ചെയ്യേണ്ടത് വയനാട്ടില്‍നിന്ന് ഇടത് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയാണ്. ഇടതുപക്ഷത്തിനോ, സി.പി.എമ്മിനോ ഈ െതരഞ്ഞെടുപ്പില്‍ ഒരു റോളുമില്ല. ലാവലിന്‍ കേസ് സുപ്രീംകോടതിയില്‍ വരുമ്പോഴൊക്കെ അത് മാറ്റി െവപ്പിക്കപ്പെടുന്നതില്‍ ദുരൂഹതയുണ്ട്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യ ബാന്ധവം മൂലമാണ് അന്വേഷണ ഏജന്‍സിയായ സി.ബി.ഐ തന്നെ ഇടപെട്ട് കേസ് മാറ്റി വെപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.