റെയിൽവേ മേൽപാലം: നിർമാണത്തിന്​ ത്രികക്ഷി കരാർ

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ കൂ​ടു​ത​ൽ ​റെ​യി​ൽ​വേ മേ​ൽ​പാ​ല​ങ്ങ​ളും അ​ടി​പ്പാ​ത​ക​ളും നി​ർ​മി​ക്കു​ന്നു. ഇ​തി​നാ​യി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വും റെ​യി​ല്‍വേ മ​ന്ത്രാ​ല​യ​വും സം​സ്ഥാ​ന സ​ര്‍ക്കാ​റും ത​മ്മി​ല്‍ ത്രി​ക​ക്ഷി ധാ​ര​ണ ഒ​പ്പി​ടാ​ന്‍ മ​ന്ത്രി​സ​ഭ​യോ​ഗം തീ​രു​മാ​നി​ച്ചു.സം​സ്ഥാ​ന​ത്ത് 428 ലെ​വ​ല്‍ ക്രോ​സു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 143 എ​ണ്ണ​ത്തി​ലാ​ണ് ഗ​താ​ഗ​തം കൂ​ടു​ത​ൽ. ഈ ​ലെ​വ​ല്‍ ക്രോ​സു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച്​ മേ​ൽ​പാ​ല​ങ്ങ​ളും അ​ടി​പ്പാ​ത​ക​ളും നി​ര്‍മി​ക്കാനാ​ണ് ധാ​ര​ണ​പ​ത്രം. ഇ​തി‍െൻറ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട പാ​ല​ങ്ങ​ളു​ടെ പ​ട്ടി​ക പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ക്കും. ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട് ഒ​രു മാ​സ​ത്തി​ന​കം പ​ട്ടി​ക കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റും.

മ​റ്റ്​ തീ​രു​മാ​ന​ങ്ങ​ൾ:
•ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ്​​ ഗൈ​ഡ്സ് ജീ​വ​ന​ക്കാ​ര്‍ക്ക് 10ാം ശ​മ്പ​ള പ​രി​ഷ്ക​ര​ണം അ​നു​വ​ദി​ക്കും.
•മ​ത്സ്യ​ഫെ​ഡി​ല്‍ ഒ​രു ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ (ഐ.​ടി) ത​സ്തി​ക സൃ​ഷ്​​ടി​ക്കും. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​റെ (ഐ.​ടി) നി​യ​മി​ക്കാൻ അ​നു​മ​തി ന​ല്‍കി.
•സം​സ്ഥാ​ന ഭ​ക്ഷ്യ ക​മീ​ഷ​നി​ല്‍ പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ അം​ഗ​മായി കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ മു​ൻ മേ​യ​ർ സ​ബി​ദ ബീ​ഗ​ത്തെ നി​യ​മി​ക്കും.
•സ്പൈ​ന​ല്‍ മ​സ്കു​ല​ര്‍ അ​ട്രോ​ഫി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യ പ്രീ​തു ജ​യ​പ്ര​കാ​ശി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്ന്​ അ​ഞ്ച്​ ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.