‘രാമനവമി ദിനത്തിലെ ആക്രമണം അധികാരികളുടെ ഒത്താശയോടെ’; എ.പി.സി.ആർ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനം ചെയ്തു

കോഴിക്കോട്: ബിഹാറിലെ രാമനവമി ആഘോഷങ്ങൾക്കിടെ നടന്ന ആക്രമണങ്ങളെ കുറിച്ചുള്ള എ.പി.സി.ആർ വസ്തുതാന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ പ്രകാശനം ചെയ്തു. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അധികാരികളുടെയും ഒത്താശയോടെയും പിന്തുണയോടെയും നടന്ന ആസൂത്രിത ആക്രമണങ്ങളാണ് ബിഹാറിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. 

സംഘടിത അക്രമത്തിന്റെ പദ്ധതിയും ഗൂഢാലോചനയും സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അക്രമണത്തിന്റെ ഇരകളായ എല്ലാവർക്കും നഷ്ടപരിഹാരം അനുവദിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. 

എ.പി.സി.ആർ സംസ്ഥാന സെക്രട്ടറി അഡ്വ. സഹീർ മനയത്ത്, സംസ്ഥാന കോർഡിനേറ്റർ നൗഷാദ് സി.എ എന്നിവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Tags:    
News Summary - 'Ram Navami attack with connivance of authorities'; APCR released fact-finding report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.