കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് മാറി നിൽക്കാമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് നാടകമാ ണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന് ജീർണത ബാധിച്ചു കൊണ്ടിരിക്കുന്നു. ആത്മഹത്യ ചെയ്ത പ്രവാസ ി വ്യവസായി സാജന്‍റെ വീട് നാളെ സന്ദർശിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വ്യവസായിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി ആന്തൂർ നഗരസഭ ചെയർപേഴ്ൺ ആണ്. ആദ്യം നടപടി സ്വീകരിക്കേണ്ടത് പി.കെ ശ്യാമളക്കെതിരെയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
രാജു നാരായണസ്വാമിയെ പിരിച്ചു വിടാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകരുത്. അഴിമതിക്കാരായ ഉദ്യോഗസ്ഥർ ചേർന്ന് ഒരു സത്യസന്ധനെ പുറത്താക്കാൻ ശ്രമിക്കുന്നു. നാരായണസ്വാമിയുടെ ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.