തിരുവനന്തപുരം: വേതന വര്‍ധനയാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിത കാല സമരം അവസാനിപ്പിക്കാൻ സർക്കാർ ിടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് സമരം അവസാനിപ്പിക്കണമെന്നും, നഴ്സുമാര്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്തണമെന്നും ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടു.
കേരളം മുഴുവന്‍ പനിയും, പകര്‍ച്ച വ്യാധികളും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നഴ്സുമ്മാരുടെ സമരം അനിശ്ചിതമായി നീളുന്നത് സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധിയെ കൂടുതല്‍ ഗുരുതരമാക്കും.
നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് പോലും ദിവസം 900-1000 രൂപ കൂലി ലഭിക്കുമ്പോള്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നേഴ്സ്മാര്‍ക്ക് കേവലം 400-500 രൂപയാണ് ദിനംപ്രതി ലഭിക്കുന്നത്. പ്രതിമാസം 9000 രൂപ മുതല്‍ 12000 രൂപ വരെ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. 2016 ജനുവരി മാസത്തെ സുപ്രീം കോടതി വിധിയില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാരുടെ സേവന - വേതന വ്യവസ്ഥകള്‍ മെച്ചെപ്പെടുത്തുന്നതിന് സംസ്ഥാന തലത്തില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കണമെന്നതടക്കം നിരവധി നിര്‍ദ്ദേശങ്ങളുണ്ടായിരുന്ന കാര്യവും ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.