തിരുവനന്തപുരം: ക്രിസ്മസ് പടിവാതിലിൽ എത്തിനിൽക്കെ വാതിൽപടി വിതരണത്തിൽതട്ടി മിക്ക ജില്ലകളിലും റേഷൻ വിതരണം താളംതെറ്റി. റേഷൻകടകളിൽ കരാറുകാർ സാധനങ്ങൾ തൂക്ക ിനൽകാൻ വിസമ്മതിക്കുന്നതും പുതിയ കരാറുകൾ നൽകുന്നതിൽ സപ്ലൈകോക്കുണ്ടായ വീഴ്ചയു മാണ് റേഷൻ വിതരണം പ്രതിസന്ധിയിലാകാൻ കാരണം. മാസം പകുതി ആയിട്ടും സംസ്ഥാനത്തെ ഭൂരിഭാ ഗം കടകളിലും ഒരുമണി അരിപോലും എത്തിയിട്ടില്ല. ഡിസംബർ ഒന്നുമുതൽ എത്തേണ്ട ഭക്ഷ്യധാ ന്യമാണ് ഉദ്യോഗസ്ഥരുടെയും കാരാറുകാരുടെയും അനാസ്ഥമൂലം സപ്ലൈകോയുടെ താൽക്കാലിക ഗ ോഡൗണിൽ കെട്ടിക്കിടക്കുന്നത്.
ഗോഡൗണുകളിൽ നിന്ന് വാതിൽപടി വിതരണം വഴി ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലെത്തിക്കുമ്പോൾ വ്യാപാരിക്ക് തൂക്കം ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നാണ് ഹൈകോടതി ഉത്തരവ്. കരാർ എടുക്കുന്നവർ കടക്കാർക്ക് തൂക്കം ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നും ഇതിനുള്ള തുക സർക്കാർ കരാറുകാരന് നൽകുമെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചെങ്കിലും ഇത് പാലിക്കാൻ കരാറുകാർ തയാറായിട്ടില്ല.
ഗോഡൗണുകളിൽനിന്ന് തൂക്കിയെടുക്കുന്ന ചാക്കുകൾ വാതിൽപടി വിതരണസമയത്ത് കടക്കാരന് മുന്നിലും തൂക്കി ബോധ്യപ്പെടുത്താൻ കഴിയില്ലെന്നാണ് കരാറുകാരുടെ നിലപാട്. പുതിയ കരാറുകൾ നിലവിൽവന്ന ജില്ലകളിൽ തൂക്കി നൽകാതെ സാധനങ്ങൾ ഏെറ്റടുക്കേണ്ടതില്ലെന്ന് വ്യാപാരികൾ തീരുമാനിച്ചതായി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി ‘മാധ്യമ’ത്തോട് പറഞ്ഞു. വാതിൽപടി വിതരണം വഴി ലഭിക്കുന്ന ചാക്കുകളിൽ രണ്ട് മുതൽ നാല് കിലോയുടെ കുറവാണ് അനുഭവപ്പെടുന്നത്.
വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്ക്, മലപ്പുറത്തെ പെരിന്തൽമണ്ണ താലൂക്ക് എന്നിവിടങ്ങളിൽ തൂക്കിക്കൊടുക്കാൻ കരാറുകാർ തയാറായിട്ടുണ്ട്. മറ്റുള്ളിടത്തൊക്കെ അടുത്തമാസം മുതൽ തൂക്കിക്കൊടുക്കാമെന്നാണ് കരാറുകൾ പറയുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വാതിൽപടി വിതരണത്തിന് പുതിയ കരാറുകൾ ക്ഷണിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് വിതരണത്തെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞമാസത്തെ അഡ്വാൻസ് സ്േറ്റാക്കുപോലും നൽകാത്ത തിരുവനന്തപുരത്ത് റേഷൻ വിതരണം നിലച്ചിരിക്കുകയാണ്.
റേഷൻരംഗത്തെ പ്രതിസന്ധി മുതലെടുത്ത് പൊതുവിപണിയിൽ അരിവില ഉയർത്താനുള്ള നീക്കവും നടക്കുന്നുണ്ട്. കേന്ദ്ര ഭക്ഷ്യഭദ്രതനിയമം നടപ്പാക്കി രണ്ട് വർഷം പിന്നിട്ടിട്ടും ഇപ്പോഴും റേഷൻ വിതരണത്തിന് സ്വകാര്യവാഹനങ്ങളെയാണ് സർക്കാർ ആശ്രയിക്കുന്നത്.
വാതിൽപടി വിതരണം നടത്തുന്ന ഇത്തരം വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുമെന്ന് ഭക്ഷ്യവകുപ്പ് പലതവണ അറിയിച്ചിരുന്നെങ്കിലും നാളിതുവരെ ഒരൊറ്റ വാഹനത്തിൽപോലും ഘടിപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.