ന്യൂഡൽഹി: രാജ്യത്തെ ലവ് ജിഹാദും മത പരിവർത്തനങ്ങളും ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണക്കാട് തെക്കേവീട്ടിലെ നിമിഷയുടെ മാതാവ് ബിന്ദു സമ്പത്ത് സമർപ്പിച്ച ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മതം മാറ്റി െഎ.എസിലേക്ക് റിക്രൂട്ട് ചെയ്ത് അഫ്ഗാനിസ്താനിലേക്ക് കൊണ്ടുപോയ യുവതിയുടെ അമ്മയുടെ ഹരജിയാണിതെന്ന് ബിന്ദു സമ്പത്തിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ച യു.പി സർക്കാറിെൻറ അഡീഷനൽ അഡ്വക്കറ്റ് ജനറൽ െഎശ്വര്യ ഭാട്ടി ബോധിപ്പിച്ചു. ഹാദിയ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയപ്പോൾ പുതിയ ഹരജിയുമായി സമീപിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടതെന്നും അതിെൻറ അടിസ്ഥാനത്തിലാണ് ഇൗ അപേക്ഷയെന്നും ഭാട്ടി വ്യക്തമാക്കി.
തുടർന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് പറഞ്ഞ് മാറ്റി. കേസിലെ കക്ഷികൾക്ക് നോട്ടീസെങ്കിലും അയക്കണമെന്ന് ഭാട്ടി ആവശ്യപ്പെട്ടുവെങ്കിലും ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. ഡോ. ഹാദിയയെ തിരിച്ചുകിട്ടാൻ ഭർത്താവ് ശഫിൻ ജഹാൻ സമർപ്പിച്ച ഹരജിയിൽ കക്ഷി ചേരാൻ സുപ്രീംകോടതി അനുവദിക്കാതിരുന്നതിനെ തുടർന്നാണ് െഎശ്വര്യ ഭാട്ടി ബിന്ദുവിന് വേണ്ടി പുതിയ ഹരജി സമർപ്പിച്ചത്. ബിന്ദു സമ്പത്തും ന്യൂഡൽഹി അഖില ഹിന്ദു മഹാസഭ ഭവനിൽ താമസിക്കുന്ന മഹാരാഷ്്ട്ര സ്വദേശിനി സുമതി ആര്യയും ഒരേ പോലുള്ള ഹരജികളാണ് ഹാദിയ കേസിൽ കക്ഷി ചേരാൻ സമർപ്പിച്ചിരുന്നത്. സുമതിക്ക് വേണ്ടി െഎശ്വര്യ ഭാട്ടിയുടെ ഭർത്താവാണ് അപേക്ഷ നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.