ഇന്ധന വിലവർധനവിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ജനകീയ വോട്ടെടുപ്പ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റസാഖ് പാലേരി ഉദ്​ഘാടനം ചെയ്യുന്നു

ഇന്ധന വിലവർധനവിനെതിരെ ജനകീയ വോട്ടെടുപ്പ്

തിരുവനന്തപുരം: ഇന്ധന വിലവർധനവിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാനതലത്തിൽ പെട്രോൾ പാമ്പുകൾക്ക് മുന്നിൽ 1000 കേന്ദ്രങ്ങളിൽ ജനകീയ വോട്ടെടുപ്പ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റസാഖ് പാലേരി പരവൻക്കുന്നിൽ ഉദ്ഘാടനം നിർവഹിച്ചു. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്​ എൻ.എം അൻസാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുംതാസ് ബീഗം, വിമൻ ജസ്റ്റീസ് ജില്ലാ പ്രസിഡന്‍റ്​ രജ്ഞിത ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. പാർട്ടി കോർപ്പറേഷൻ പ്രസിഡന്‍റ്​ ബിലാൽ വള്ളക്കടവ് സ്വാഗതവും സെക്രട്ടറി സെയ്ഫുദ്ദീൻ പരുത്തിക്കുഴി നന്ദിയും പറഞ്ഞു .



Tags:    
News Summary - referendum against fuel price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.