മുഖ്യമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധി കെ. സുധാകരനെ വിളിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​.പി​യു​മാ​യി കെ.​സു​ധാ​ക​ര​നെ രാ​ഹു​ൽ ഗാ​ന്ധി കൂ​ടി​ക്കാ​ഴ്ച​ക്ക് വിളിച്ചതായി റിപ്പോർട്ട്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കെ. സുധാകരൻ നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി നേരിട്ട് വിളിപ്പിച്ചതെന്നാണ് സൂചന. മൂന്ന് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും ആ​രെ​യും താ​ൻ ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ൻ രാ​വി​ലെ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.  സി.പി.എം പോലും പ്രതികരിക്കാത്ത വിഷയത്തില്‍ ഷാനിമോള്‍ ഉസ്മാന് രോഷം ഉണ്ടായത് സംശയം ഉണ്ടാക്കുന്നുണ്ടെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കെ. സുധാകരൻ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന പ്രസ്താവനക്കെതിരെ കെ.പി.സി.സിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചിരുന്നു.

അതേസമയം, കെ. സുധാകരന്‍റെ അധിക്ഷേപം ശരിയല്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - Remarks against the Chief Minister: Rahul Gandhi summoned K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.