തിരുവനന്തപുരം: നിലവിലെ സംവരണത്തെ ബാധിക്കാതെ ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള നിർദേശം ടി.വി. ഇബ്രാഹിം എം.എൽ.എ സർക്കാറിന് സമർപ്പിച്ചു. 100 പോയന്റുള്ള റോസ്റ്റർ 25 വീതമുള്ള നാല് ബ്ലോക്ക് ആയി തിരിച്ച് ഓരോ ബ്ലോക്കിലും ലഭ്യമായ/ ഉചിതമായ ഭിന്നശേഷിക്കാരെ ഹോറിസോണ്ടൽ സംവരണം വഴി അതത് കാറ്റഗറിയുടെ ഉള്ളിൽ ഉൾപ്പെടുത്തി കെ.എസ്.എസ്.ആർ.
വ്യവസ്ഥ തെറ്റിക്കാതെ നിയമിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. ഇത് ചെയ്യാത്തത് ഭിന്നശേഷിക്കാരോടുള്ള ക്രൂരതയാണെന്നും നിലവിൽ സർക്കാർ തുടരുന്ന ഭിന്നശേഷി സംവരണം വെർട്ടിക്കൽ ആയതിനാൽ അത് ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാൽ സംസ്ഥാനത്തെ ഭിന്നശേഷി സംവരണം നിയമക്കുരുക്കിലാകുമെന്നും അദ്ദേഹം പറയുന്നു.
നിയമന റൊട്ടേഷൻ ചാർട്ടിൽ മുസ്ലിംകളുടെ നിയമപ്രകാരമുള്ള ഊഴങ്ങൾ ഭിന്നശേഷിക്കാർക്ക് നൽകുക വഴി കെ.എസ്.എസ്.ആർ. ചട്ടം തെറ്റിച്ചത് നിയമപരമായി ചോദ്യം ചെയ്യപ്പെട്ടാൽ മൊത്തം നിയമനങ്ങൾ അവതാളത്തിലാവും. ഔട്ട് ഓഫ് ടേൺ നിയമനം നിയമവിരുദ്ധമായതിനാൽ അത് ചോദ്യം ചെയ്യപ്പെട്ടാലും നിയമനങ്ങൾ മൊത്തം കുരുക്കിൽ പെടും.
ഇതിന് പരിഹാരമായി ഭിന്നശേഷി സംവരണം ഹോറിസോണ്ടലായി നടത്തണം. ഇതിന് പ്രത്യേക ടേൺ ഏർപ്പെടുത്താതെ, 100 പോയന്റ് റോസ്റ്റർ നാല് ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിെലയും ഏറ്റവും ഉചിതമായ ഭിന്നശേഷി ഉദ്യോഗാർഥിയെ കണ്ടെത്തി നിയമിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.