തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 'സര്‍ഗഭൂമിക' ഓൺലൈൻ നൃത്തപരിപാടിയില്‍ ആര്.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചെന്ന വാര്‍ത്ത സംബന്ധിച്ച് അക്കാദമിയിൽനിന്ന് വിശദീകരണം ചോദിച്ചതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പ് ഡയറക്ടറെ കഴിഞ്ഞ ശനിയാഴ്ചതന്നെ ചുമതലപ്പെടുത്തിയിരുന്നു.
റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിൽ തുടര്‍നടപടി സ്വീകരിക്കും. കോവിഡ് മൂലം കലാ അവതരണത്തിന് അവസരമില്ലാതായ കലാകാരന്മാർക്ക് അവസരം നല്‍കാനും ചെറിയ സാമ്പത്തിക സഹായം നല്‍കാനും ലക്ഷ്യമിട്ടാണ് അക്കാദമി 'സര്‍ഗഭൂമിക' നടത്തുന്നത്. പരമാവധി പേര്‍ക്ക് സഹായം നൽകുകയെന്ന ഉദ്ദേശ്യത്തോടെ ചെറുസംഘടനകൾക്കാണ് ആദ്യഘട്ടത്തിൽ അവസരം നല്‍കിയത്. ലഘുനാടകം, നാടൻകല, ഗോത്രകല, മറ്റ് കേരളീയ കലകൾ എന്നിവയുടെ അവതരണമാണ് ആദ്യഘട്ടത്തിൽ ചിത്രീകരിക്കുന്നത്.
ശാസ്ത്രീയ നൃത്തം, സംഗീതം തുടങ്ങി മറ്റ് കലകളുടെ അവതരണത്തെക്കുറിച്ച് പ്രാഥമിക ചർച്ച പോലും നടന്നിട്ടില്ല. രാമകൃഷ്ണൻ സെപ്റ്റംബർ 28ന് അക്കാദമിയിലെത്തി അപേക്ഷ നൽകിയിട്ടുണ്ട്.
അത് അന്നുതന്നെ 1900ാം നമ്പറായി തപാലിൽ ചേര്‍ത്ത് ഫയലിൽ സൂക്ഷിച്ചിട്ടുണ്ട്. നൃത്തവിഭാഗത്തിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഈ വിഭാഗത്തിലേക്ക് ആരെയും തിരഞ്ഞെടുത്തിട്ടുമില്ല. നൃത്തകലയിൽ രാമകൃഷ്ണെൻറ പ്രാഗല്ഭ്യത്തെ പൊതുസമൂഹം ഇതിനകം അംഗീകരിച്ചതാണ്.
രാമകൃഷ്ണനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാകും സർക്കാർ സ്വീകരിക്കുക. ആത്മഹത്യശ്രമം അറിഞ്ഞ് ബി.ഡി. ദേവസി എം.എല്‍.എ മുഖേന ആവശ്യമായ ഇടപെടൽ നടത്തിയെന്നും ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി ഡയറക്ടറോട് നേരിട്ട് അന്വേഷിെച്ചന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.