പന്തളം: സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതി വാഹനാപകടത്തിൽ മരിച്ചു. യുവാവിനെ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കുളത്തൂർ പുളിമൂട് വിളയിൽ വീട്ടിൽ പ്രവീണിെൻറ ഭാര്യ സുമിത്രയാണ്(35) മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എൻ.എം. മൻസിലിൽ അൻസിലിനാണ്(24) പരിക്കേറ്റത്.
വ്യാഴാഴ്ച പുലർച്ച നാലരയോടെ എം.സി റോഡിൽ കുളനട ടി.ബി ജങ്ഷന് സമീപമുള്ള വളവിലാണ് അപകടം. പ്രവാസം നിർത്തി നാട്ടിൽ എത്തിയതാണ് അൻസിൽ. ബൈക്ക് നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞപ്പോൾ അതുവഴി കടന്നുപോയ വാൻ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സുമിത്ര വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. രണ്ടുവർഷമായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. പന്തളം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.