കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിത്സയിലുള്ളവർക്ക് വെള്ളവും ഭക്ഷണവും നൽകാൻ ഇനി പി.പി.ഇ കിറ്റ് ധരിക്കേണ്ട, മാസ്ക്കും വേണ്ട. രോഗം പകരുമെന്ന ഭയവും വേണ്ട. എല്ലാം റോബോട്ടിക് മെഡിക്കൽ അസിസ്റ്റൻറ് നോക്കിക്കോളും. കോവിഡ് രോഗികളുമായി ജീവനക്കാർക്ക് നേരിട്ടുള്ള ബന്ധം കുറക്കാനായി തയാറാക്കിയ റിമോർട്ട് കാറാണ് റോബോട്ടിക് മെഡിക്കൽ അസിസ്റ്റൻറ്. രോഗികൾക്ക് മൂന്നുനേരം ഭക്ഷണം, വെള്ളം, ബെഡ് ഷീറ്റ് തുടങ്ങിയവയെല്ലാം എത്തിക്കുന്നതിനാണ് റോബോട്ടിക് മെഡിക്കൽ അസിസ്റ്റൻറിനെ തയാറാക്കിയത്.
കോവിഡ് രോഗികെള പരിചരിക്കുന്നവർ കൂടുതൽ നേരം രോഗികളുമായി നേരിട്ട് ബന്ധപ്പെടേണ്ടിവരും. അവരുടെ അടുത്തേക്ക് പോകുേമ്പാൾ പി.പി.ഇ കിറ്റ് അടക്കം ധരിക്കേണ്ടതുണ്ട്. ഒരു തവണ ഉപയോഗിച്ച കിറ്റ് പിന്നീട് ഉപയോഗിക്കാൻ പാടില്ല. വലിയ വിലയും ലഭ്യതക്കുറവുമുള്ള പി.പി.ഇ കിറ്റ് ചെറിയ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് ഉപേക്ഷിക്കേണ്ടിവരുന്നു. ഇതു മറികടക്കാനാണ് റോബോട്ടിനെ തയാറാക്കിയത്.
25 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള ഇൗ റോബോട്ട് 15 പേർക്ക് ഒരേ സമയം ഭക്ഷണവും വെള്ളവും എത്തിക്കും. സാേങ്കതിക വിദ്യയിൽ പരിചയമില്ലാത്തവർക്ക് പോലും ഉപയോഗിക്കാവുന്ന തരത്തിൽ ലളിതമായാണ് റോബോട്ടിെൻറ നിർമാണം. റിമോട്ടിൽ സഞ്ചരിക്കുന്ന വണ്ടി പോലെയാണിത്. ഒരു കിലോമീറ്റർ ദൂരം വരെ റിമോട്ട് വഴി നിയന്ത്രിക്കാം. റോബോട്ടിൽ ടാബ് ഘടിപ്പിച്ചാൽ ജീവനക്കാർക്ക് രോഗികളുമായി വിഡിയോകാൾ വഴി സംസാരിക്കുകയും കൗൺസലിങ് നൽകുകയുമാകാം.
കാർ വൈപ്പർ എഞ്ചിൻ ഉപയോഗിച്ചാണ് നിർമാണം. ഫൈബർ പുറം പാളികൾ വെള്ളം തട്ടിയാലും കേടാവുകയില്ല. വാർഡ് സന്ദർശിച്ച ് വരുന്ന റോബോട്ടിനെ ഒാരോ തവണയും അണുവിമുക്തമാക്കാം. ഒരു റോബാട്ടിന് 50,000 രൂപയാണ് നിർമാണ ചെലവ്. എ. പ്രദീപ് കുമാർ എം.എൽ.എയുെട ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരുലക്ഷം രൂപ ചെലവഴിച്ച് രണ്ട് റോബോട്ടുകളെയാണ് മെഡിക്കൽ കോളജിനായി വാങ്ങിയിട്ടുള്ളത്. വിമൽ ജ്യോതി എൻജിനീയറിങ് കോളജിലെ റിസർച്ച് ഹെഡ് ഡോ. ടി.ഡി േജാണിെൻറ നേതൃത്വത്തിൽ മെക്കാനിക്കൽ അസോസിയേറ്റ് പ്രഫ. സുനിൽ പോൾ, ഇലക്ട്രിക്കൽ അസിസ്റ്റൻറ് പ്രഫ. ഡോ. പി.ആർ. സരിൺ, സി.എ. ഇഗ്നേഷ്യസ് എന്നിവരും വിദ്യാർഥികളും സംയുക്തമായാണ് റോബോട്ട് നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.