റു​േ​മ​നി​യ​ന്‍ സ്വ​ദേ​ശി​നി റോ​ബ​ര്‍ട്ടീ​ന​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു

ഗുരുവായൂർ: അഞ്ചുമാസം മുമ്പ് ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച റുേമനിയന്‍ സ്വദേശിനി റോബര്‍ട്ടീന എം. ബെജിനാരുവി​െൻറ മൃതദേഹം സംസ്‌കരിച്ചു. റുേമനിയന്‍ സര്‍ക്കറേി​െൻറ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് സംസ്‌കാരം നീണ്ടുപോയത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് നഗരസഭയുടെ പൊതുശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിനാണ് ഗുരുവായൂര്‍ മാണിക്കത്തുപടി ഏറത്ത് വീട്ടില്‍ ഹരിഹര​െൻറ ഭാര്യ റോബര്‍ട്ടീന എം. ബെജിനാരുവിനെ (42) അവര്‍ താമസിക്കുന്ന മമ്മിയൂരിലെ ഫ്ലാറ്റിന് മുകളില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ആറുമാസം മുമ്പാണ് ഹരിഹരനും റോബര്‍ട്ടീനയും വിവാഹിതരായത്. മൃതദേഹം  സംസ്‌കരിക്കാനായി വിട്ടുകിട്ടാന്‍ ഹരിഹരന്‍ പൊലീസിനെ സമീപിച്ചെങ്കിലും റുേമനിയന്‍ എംബസിയുടെ അനുമതി ലഭിക്കാത്തതിനാല്‍ മൃതദേഹം വിട്ടുകൊടുക്കാനായില്ല.

റോബര്‍ട്ടീനയെ അവരുടെ തന്നെ ബന്ധുക്കള്‍ ദത്തെടുത്തതാണ് എന്നതാണ് നിയമ തടസ്സങ്ങളുണ്ടാക്കിയത്. റുേമനിയയിലെ നിയമപ്രകാരം ദത്തെടുത്താല്‍ പിന്നെ മാതാപിതാക്കള്‍ക്ക് അവരുടെ കാര്യത്തില്‍ അവകാശമൊന്നുമില്ല. റോബര്‍ട്ടീനയെ ദത്തെടുത്തവര്‍ നേരത്തെ മരിച്ചു. സ്വന്തം മാതാവ് ജീവിച്ചിരിപ്പുണ്ടെങ്കിലും അവരുടെ തീരുമാനത്തിന് നിയമസാധുതയില്ല. ഇതാണ് എംബസിയുടെ തീരുമാനം വൈകാന്‍ കാരണം. ഇതിനിടെ മൃതദേഹം അഴുകി തുടങ്ങിയതായി തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നു.

എന്നാല്‍ വിദേശ പൗരയായതിനാല്‍ പൊലീസിന് തീരുമാനമൊന്നും എടുക്കാനായില്ല. സംസ്‌കാരം നീണ്ടതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ഈ മാസം 27നാണ് മൃതദേഹം ഭര്‍ത്താവ് ഹരിഹരന് വിട്ടു നല്‍കാന്‍ എംബസി ഉത്തരവായത്. ഉത്തരവ് സിറ്റി പൊലീസ് കമീഷണറുടെ ഓഫിസില്‍ വ്യാഴാഴ്ച്ച ലഭിച്ചു. വെള്ളിയാഴ്ച ടെമ്പിള്‍ എസ്.ഐ ബാലകൃഷ്ണ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഭര്‍ത്താവ് ഹരിഹരനും മെഡിക്കല്‍ കോളജിലെത്തി മൃതദേഹം ഏറ്റുവാങ്ങി.

Tags:    
News Summary - romanian citizen body buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.