കണ്ണൂർ: ഉളിയിൽ പടിക്കച്ചാലിൽ എസ്.ഡി.പി.ഐ പ്രകടനത്തിന് നേരെ ആർ.എസ്.എസ് ബോംബേറ്. കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിന് നേരെയാണ് ബോംബെറിഞ്ഞത്.
റാലിക്ക് പിന്നിൽനിന്നുള്ള ബോംബേറിൽ എസ്.ഡി.പി.ഐ പ്രവർത്തകനും വളവിൽ സ്വദേശിയുമായ റാസിഖിന് തലക്കും കൈക്കും പരിക്കേറ്റിറ്റുണ്ട്. ഇയാളെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
എസ്.ഡി.പി.ഐ പ്രവർത്തകനായ കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ ഇന്ന് വൈകീട്ട് നാലുമണിയോടെ ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിൽ വെച്ചാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. സലാഹുദ്ദീൻ സഹോദരിമാർക്കൊപ്പം കണ്ണവത്തെ വീട്ടിലേക്ക് വരികയായിരുന്നു.
കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു. എ.ബി.വി.പി നേതാവ് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.