ആലപ്പുഴ: ആർ.എസ്.എസ് മുഖപത്രമായ കേസരിയിൽ ശ്രീനാരായണഗുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനാണെന്ന് വന്ന പരാമർശത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
സവർണ മനഃസ്ഥിതി പിൻപറ്റുന്ന ചില കേന്ദ്രങ്ങൾ ദുഷ്ടലാക്കോടെ കാലങ്ങളായി തുടരുന്ന കുത്സിതനീക്കത്തിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ചട്ടമ്പിസ്വാമി ആരാണെന്നുപോലും അറിയാത്തവരാണ് ഇക്കൂട്ടർ. ഗുരുവിനെതിരെ നടത്തുന്ന ഇത്തരം വിലകുറഞ്ഞ അപവാദപ്രചാരണത്തെ ശ്രീനാരായണീയർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
പിണറായി വിജയൻ സർക്കാർ ഉജ്ജ്വലവിജയം നേടി രണ്ടാംവട്ടം അധികാരത്തിൽ എത്തിയപ്പോൾ വന്ന ലേഖനം പ്രത്യേക അജണ്ട മുൻനിർത്തിയാണെന്ന് ശ്രീനാരായണ ധർമവേദി അഭിപ്രായപ്പെട്ടു. ഗുരുവിനെ ചെറുതായി ചിത്രീകരിക്കാനുള്ള ശ്രമം കാലങ്ങൾക്ക് മുമ്പുതന്നെ ഉള്ളതാണ്.
ഹിന്ദു ഐക്യമെന്ന സങ്കൽപം പൂർത്തീകരിക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക് കത്തിവെക്കുന്ന ഇത്തരം നീക്കങ്ങൾ മുളയിലേ നുള്ളേണ്ടതാണെന്ന് വേദി വർക്കിങ് ചെയർമാൻ കെ.കെ. പുഷ്പാംഗദൻ, ജനറൽ സെക്രട്ടറി ഡോ. ബിജു രമേശ് എന്നിവർ പറഞ്ഞു. 2009ൽ കേരള വിദ്യാഭ്യാസ വകുപ്പ് ഏഴാം ക്ലാസിലെ സോഷ്യൽ സ്റ്റഡീസ് പാഠപുസ്തകത്തിൽ സമാന പരാമർശം വന്നപ്പോൾ ഡോ. വെള്ളായണി അർജുനൻ, ഡോ. എം.എസ്. ജയപ്രകാശ്, ജമീല പ്രകാശം, എസ്. സുവർണകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമരപരിപാടികൾ സംഘടിപ്പിച്ചിരുെന്നന്ന് ഡോ. എം.എസ്. ജയപ്രകാശ് ഫൗണ്ടേഷൻ േഫാർ സോഷ്യൽ ജസ്റ്റിസ് നിർവാഹകസമിതി അംഗം വർക്കല സുരേഷ് അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.