മ​ന്ത്രി​സ​ഭാ തീ​രു​മാ​നം  നി​ർ​ബ​ന്ധ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്ക​ണം –വി​ൻ​സ​ൻ എം. ​പോ​ൾ 

തൃശൂർ: മന്ത്രിസഭാ തീരുമാനങ്ങൾ എടുത്താൽ 48 മണിക്കൂറിനകം ഉത്തരവ് ഇറക്കുകയും പ്രസിദ്ധീകരിക്കുകയും വേണമെന്നാണ് വ്യവസ്ഥയെന്ന് മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമ പരിധിയില്‍ വരും. ‘ഒാർഗ്പീപ്പിൾ ഇന്ത്യ ഫൗണ്ടേഷൻ’ സംഘടിപ്പിച്ച ‘വിവരാവകാശം എന്ത്, എപ്പോൾ, എവിടെ, എങ്ങനെ’ എന്ന ചർച്ചായോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വേണമെങ്കിൽ എന്നല്ല, നിർബന്ധമായും പ്രസിദ്ധീകരിക്കണമെന്നാണ് നിയമം. വിഷയം ഹൈകോടതി പരിഗണനയിലായതിനാൽ കൂടുതൽ വിവാദങ്ങളിലേക്കില്ല. രേഖകൾ ലഭ്യമാക്കാൻ തിരച്ചിൽ ഫീസ് ഇൗടാക്കുന്നതിനോട് യോജിപ്പില്ല. ഇൗ ഫീസ് ഒഴിവാക്കണമെന്ന് സർക്കാറിന് കത്തയക്കും.
വിവരാവകാശ നിയമം ഒൗദാര്യമല്ല, അധികാരവും അവകാശവുമാണ്. എന്നാൽ, ദുരുപയോഗം നിയമത്തിെൻറ അന്തഃസത്ത നഷ്ടപ്പെടുത്തും. ഒാരോ വകുപ്പിലും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഒാഫിസറെ നിയമിച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ 30 ദിവസത്തിനകം മറുപടി നൽകണമെന്നാണ് വ്യവസ്ഥ.  മറുപടി നൽകിയില്ലെങ്കിൽ അപ്പീൽ അധികാരിക്ക് പരാതി നൽകാം. എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ 90 ദിവസത്തിനകം വിവരാവകാശ കമീഷനെ സമീപിക്കാം. അദ്ദേഹം പറഞ്ഞു.
വിവരം നൽകേണ്ടതില്ലാത്ത ചില വിഷയങ്ങളുണ്ടെങ്കിലും ഇൗ വിഷയങ്ങളിലെ പൊതുതാൽപര്യം, അഴിമതി, മനുഷ്യാവകാശം എന്നിവ ചൂണ്ടിക്കാട്ടിയാൽ മറുപടി നൽകണമെന്നുണ്ട്. വിവരാവകാശ നിയമപ്രകാരം മറുപടി തേടുന്നത് വ്യക്തിയെ ഇടിച്ചുതാഴ്ത്താനോ ഉദ്യോഗസ്ഥരോട് വൈരാഗ്യം തീർക്കാനോ ആകരുത്. അപേക്ഷ അനാവശ്യ പരാമർശം ഒഴിവാക്കിയും ഹ്രസ്വമായും മാന്യമായും വേണം. മാന്യമായ ഭാഷ ഉപയോഗിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ക്രമപ്രകാരം കേസെടുക്കാൻ വ്യവസ്ഥയുണ്ടെന്നും വിൻസൻ എം. പോൾ പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡൻറ് ആർട്ടിസ്റ്റ് നന്ദൻപിള്ള, ജയരാജ് വാര്യർ എന്നിവരും സന്നിഹിതരായിരുന്നു.
 
Tags:    
News Summary - rti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.