?????

ആശുപത്രിയില്‍ പോകാന്‍ ബാങ്കില്‍നിന്ന് പണം ലഭിച്ചില്ല; മധ്യവയസ്കന്‍ കുഴഞ്ഞുവീണ് മരിച്ചു

പുല്‍പള്ളി: ആശുപത്രിയില്‍ പോകാന്‍ പണം കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ മധ്യവയസ്കന്‍ കുഴഞ്ഞുവീണ് മരിച്ചു. സീതാമൗണ്ട് പനയോലില്‍ ജോസഫ് (54) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നെഞ്ചുവേദനയത്തെുടര്‍ന്ന് മരുന്ന് വാങ്ങാനായി വീട്ടില്‍നിന്നിറങ്ങിയ ജോസഫ് പാടിച്ചിറ ഗ്രാമീണ്‍ ബാങ്കിലെ അക്കൗണ്ടിലുള്ള പണം എടുക്കാന്‍ ചെന്നിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമേ ശനിയാഴ്ച പണം നല്‍കുകയുള്ളൂ എന്ന അറിയിപ്പാണ് ബാങ്കില്‍നിന്ന് ലഭിച്ചത്. ഇതത്തേുടര്‍ന്ന് വീട്ടിലേക്കുതന്നെ മടങ്ങി. നെഞ്ചുവേദന കൂടുതലായതിനത്തെുടര്‍ന്ന് ഉച്ചയോടെ വീട്ടില്‍ കുഴഞ്ഞുവീണ ജോസഫിനെ പുല്‍പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ജോസഫിന്‍െറ ബാങ്ക് അക്കൗണ്ടില്‍ 6500 രൂപയാണുള്ളത്. രാവിലെ കൈയില്‍ പണമില്ലാത്തതിനാല്‍ സീതാമൗണ്ടിലെ കടയില്‍നിന്ന് 20 രൂപ കടം വാങ്ങിയാണ് ബാങ്കിലത്തെിയത്. ഓട്ടോക്കാരനോടും കടം പറയുകയായിരുന്നു. ബാങ്കില്‍നിന്ന് പണം കിട്ടാത്തതിനത്തെുടര്‍ന്ന് മനോവിഷമത്തിലാണ് വീട്ടിലേക്ക് മടങ്ങിയതെന്ന് പാടിച്ചിറ ടൗണിലുള്ളവര്‍ പറഞ്ഞു. ജോസഫിന് എസ്.ബി.ടി ശാഖയിലും കടമുണ്ട്. ഏതാനും വര്‍ഷം മുമ്പെടുത്ത ഒരുലക്ഷം രൂപയുടെ വായ്പ ഇപ്പോള്‍ പലിശസഹിതം രണ്ടേമുക്കാല്‍ ലക്ഷം രൂപയായി ഉയര്‍ന്നു. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: സിനി, സിമി. മരുമക്കള്‍: ബാബു, സജി. സംസ്കാരം ഞായറാഴ്ച 3.30ന് സീതാമൗണ്ട് സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയില്‍. 

ബാങ്കില്‍ ക്യൂ നിന്ന തോട്ടം തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
വണ്ടിപ്പെരിയാര്‍ (ഇടുക്കി): പണം വാങ്ങാന്‍ ബാങ്കില്‍ ക്യൂ നിന്ന തേയിലത്തോട്ടം തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.  തേങ്ങാക്കല്‍ പോബ്സണ്‍ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ശിവയാണ് (45) മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ന്  സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വണ്ടിപ്പെരിയാര്‍ ശാഖയിലാണ്  സംഭവം. രാവിലെ 9.30മുതല്‍ ശിവ ബാങ്കിനുമുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു. കൗണ്ടറില്‍നിന്ന് പണം സ്വീകരിച്ച് മടങ്ങാനൊരുങ്ങവേയാണ് കുഴഞ്ഞുവീണത്.


 

Tags:    
News Summary - rupee ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.