ചങ്ങനാശ്ശേരി: നോട്ട് പ്രതിസന്ധിയില്‍ ബിസിനസ് തകര്‍ന്ന മോഡേണ്‍ ബ്രഡ് മൊത്തവ്യാപാരി സ്വന്തം കടമുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി മതുമൂല ചീരക്കാട്ട് ഇല്ലത്ത് സി.പി. നാരായണന്‍ നമ്പൂതിരിയെയാണ് (54) തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
പതിവുപോലെ രാവിലെ വീട്ടിലത്തൊത്തതിനെ തുടര്‍ന്ന് കടയിലെ സഹായിയെ വിട്ട് അന്വേഷിച്ചപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടത്തെിയത്. വിദേശത്തായിരുന്ന നാരായണന്‍ നമ്പൂതിരി 20 വര്‍ഷമായി നാട്ടിലത്തെി ബ്രഡിന്‍െറ ഏജന്‍സിയെടുത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കിവരികയായിരുന്നു. നോട്ട് നിരോധനം വന്നതോടെ വ്യാപാരമേഖല സ്തംഭിക്കുകയും ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെവരികയും ചെയ്തതായി നാരായണന്‍ നമ്പൂതിരി പറഞ്ഞിരുന്നതായി സഹോദരന്‍ പറഞ്ഞു. ബ്രെഡ് നല്‍കുന്ന കടകളില്‍നിന്ന് പണം ലഭിക്കാതെവന്നതും കിട്ടുന്നത് 500, 1000 രൂപ നോട്ടായതും കച്ചവടത്തിന് തടസ്സമായി. ബ്രഡ് കമ്പനി ചെക്ക് മാത്രം സ്വീകരിക്കുന്നതിനാല്‍ പണം മാറി ചെക്ക് നല്‍കാന്‍ കഴിയാത്തതും കച്ചവടത്തെ ബാധിച്ചു.
പരേതനായ പരമേശ്വരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്‍െറയും മകനാണ്. ഭാര്യ: സുഷമ. മക്കള്‍: കൃഷ്ണദാസ് നമ്പൂതിരി (ചെന്നൈ), ഹരിദാസ് നമ്പൂതിരി (ബംഗളൂരു).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.