കോഴിക്കോട്: പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ രണ്ടു ബാങ്കുകള്‍ ജനം പൂട്ടിച്ചു. ഗ്രാമീണ്‍ ബാങ്കിന്‍െറ വിലങ്ങാട് ശാഖ, സിന്‍ഡിക്കേറ്റ് ബാങ്കിന്‍െറ പേരാമ്പ്ര ശാഖ എന്നിവയാണ് ക്ഷുഭിതരായ നാട്ടുകാര്‍ പൂട്ടിച്ചത്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ പേരാമ്പ്രയിലെ സിന്‍ഡിക്കേറ്റ് ബാങ്കിലാണ് സംഭവം. വെള്ളിയാഴ്ച ബാങ്കിലത്തെിയവര്‍ക്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ തിങ്കളാഴ്ചത്തേക്ക് ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍, പണം എത്തിയിട്ടില്ളെന്ന മറുപടിയാണ് ബാങ്ക് അധികൃതര്‍ നല്‍കിയത്. ചൊവ്വാഴ്ച അതിരാവിലെതന്നെ നൂറോളം പേര്‍ ബാങ്കിലത്തെിയപ്പോഴും പണമില്ളെന്ന പല്ലവിയാണ് അധികൃതര്‍ ആവര്‍ത്തിച്ചത്. പണം ഏതു ദിവസം, എപ്പോള്‍ എത്തുമെന്ന് പറയാന്‍ കഴിയില്ളെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു. ക്ഷുഭിതരായ ജനം പൂട്ട് വാങ്ങിക്കൊണ്ടുവന്ന് ജീവനക്കാരെ അകത്താക്കി ഗ്രില്‍ അടക്കുകയായിരുന്നു. പേരാമ്പ്ര എസ്.ഐ സുരേന്ദ്രന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമത്തെിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. ബാങ്ക് ചെസ്റ്റില്‍ പണം തീര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
കേരള ഗ്രാമീണ്‍ബാങ്കിന്‍െറ വിലങ്ങാട് ശാഖയില്‍ ചൊവ്വാഴ്ച രാവിലെ 10ന് ബാങ്കിലത്തെിയ മാനേജറെയും ജീവനക്കാരെയും പൂട്ടിയിടുകയായിരുന്നു. പൊലീസും പഞ്ചായത്ത് പ്രസിഡന്‍റും രാഷ്ട്രീയ നേതാക്കളുമത്തെിയാണ് ഷട്ടര്‍ തുറന്ന് നിക്ഷേപകരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചത്. നാലു ദിവസമായി ബാങ്കിലത്തെുന്നവര്‍ പണം ലഭിക്കാതെ തിരിച്ചുപോകുകയായിരുന്നു. വളയം പൊലീസ് സ്ഥലത്തത്തെി നടത്തിയ ചര്‍ച്ചയില്‍ വ്യാഴാഴ്ച പണം നല്‍കാമെന്ന വ്യവസ്ഥയില്‍ ടോക്കണ്‍ നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.