ശബരി വിമാനത്താവളം: കമ്പനി വേണം; മാതൃക നിർണയിക്കാൻ ഉന്നത സമിതി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ക​മ്പ​നി (സ്​​പെ​ഷ​ൽ പ​ർ​പ്പ​സ്​ വെ​ഹി​ക്കി​ൾ-​എ​സ്.​പി.​വി) രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ലേ​ക്ക്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ട​ക്കു​ന്നു. ​

എ​സ്.​പി.​വി​യു​ടെ സ്വ​ഭാ​വം തീ​രു​മാ​നി​ക്കു​ന്ന​തി​നും ഏ​ത്​ മാ​തൃ​ക​യെ​ന്ന​ത്​ നി​ർ​ണ​യി​ക്കു​ന്ന​തി​നും ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ പ​ദ്ധ​തി​ക്ക്​ സൈ​റ്റ്​ ക്ലി​യ​റ​ൻ​സ​ട​ക്കം ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ക​മ്പ​നി രൂ​പ​വ​ത്​​ക​ര​ണം. ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ പു​റ​മേ ധ​ന​കാ​ര്യ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി, ഗ​താ​ഗ​ത സെ​ക്ര​ട്ട​റി, ധ​ന സെ​ക്ര​ട്ട​റി, ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ്​ വി​മാ​ന​ത്താ​വ​ളം സ്​​പെ​ഷ​ൽ ഓ​ഫി​സ​ർ എ​ന്നി​വ​രാ​ണ്​ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ. വി​പു​ല​മാ​യി തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ്​​പെ​ഷ​ൽ ഓ​ഫി​സ​ർ​ ഏ​പ്രി​ൽ 28ന്​ ​സ​ർ​ക്കാ​റി​ൽ​​ പ്ര​പ്പോ​സ​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ക​മ്പ​നി ഏ​ത്​ മാ​തൃ​ക​യി​ൽ വേ​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച വി​ശ​ദ ശി​പാ​ർ​ശ​ക​ൾ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്കാ​നാ​ണ്​ ഉ​ന്ന​ത​ത​ല സ​മി​തി​യോ​ട്​ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ-​നെ​ടു​മ്പാ​ശ്ശേ​രി മാ​തൃ​ക​യി​ൽ പൊ​തു-​സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യും രാ​ജ്യ​ത്തെ മ​റ്റ്​ വി​മാ​ന​ത്താ​വ​ള മാ​തൃ​ക​ക​ളും സ​മി​തി പ​രി​​ശോ​ധി​ക്കും. ക​ത്തി​ട​പാ​ടു​ക​ള​ട​ക്കം പ​ദ്ധ​തി​യു​ടെ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഇ​തു​വ​രെ ചു​ക്കാ​ൻ പി​ടി​ച്ച​ത്​ കെ.​എ​സ്.​ഐ.​ഡി.​സി​യാ​യി​രു​ന്നു. ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ഡി​സം​ബ​റി​ലാ​ണ്​ റ​വ​ന്യൂ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് അ​ട​ക്കം ആ​കെ 2570 ഏ​ക്ക​ർ (1039.876 ഹെ​ക്ട​ർ) ഭൂ​മി​യി​ലാ​ണ്​ വി​മാ​ന​ത്താ​വ​ളം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ എ​രു​മേ​ലി സൗ​ത്ത്, മ​ണി​മ​ല വി​ല്ലേ​ജു​ക​ളി​ലാ​ണ് ഈ ​ഭൂ​മി​യു​ള്ള​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യ ചെ​റു​വ​ള്ളി​യി​ൽ​നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള ദൂ​രം 48 കി​ലോ​മീ​റ്റ​റാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, നേ​പ്പാ​ൾ തു​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ശ​ബ​രി​മ​ല​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക​ർ​ക്ക് യാ​ത്ര എ​ളു​പ്പ​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Tags:    
News Summary - Sabari Airport: Company Wanted; Supreme Committee to determine model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.