പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഏഴ് വയസുകാരി മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോയില്‍ സഞ്ചരിച്ച മലയാലപ്പുഴ ശ്രീജിത്ത് വിലാസത്തിൽ അനഘ (7) ആണ് മരിച്ചത്. പ്ലാപ്പള്ളി നിലക്കല്‍ ഇലവുങ്കലിനു സമീപം ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം. അപകടത്തില്‍ അനഘയുടെ അമ്മ ശ്രീജ (38), അച്ഛന്‍ വിജേഷ് (40), ശ്രീജയുടെ അച്ഛന്‍ സദാശിവന്‍ (60), ഇളയ സഹോദരി അമ്മു(6), വിജേഷിെൻറ അച്ഛന്‍ വേണുഗോപാല്‍ (60), ഓട്ടോ ഡ്രൈവര്‍ ശശികുമാര്‍ (48) എന്നിവര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ അനഘ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.