ശബരി പാതകളില്‍ എ.ടി.എമ്മുകള്‍ കാലി

കോട്ടയം: ശബരിമല തീര്‍ഥാടന പാതയിലെ എ.ടി.എമ്മുകള്‍ കാലിയായത് അയ്യപ്പന്മാരെ വലച്ചു. സന്നിധാനത്തെയും പമ്പയിലെയും എ.ടി.എമ്മുകളില്‍ ഒരുരൂപ പോലും ശേഷിക്കാതായപ്പോള്‍ ചെറിയ നോട്ടുകള്‍ക്കായി തീര്‍ഥാടകര്‍ നെട്ടോട്ടത്തിലായി. വഴിപാട് കൗണ്ടറുകളില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുമെങ്കിലും തീര്‍ഥാടകരുടെ തിരക്ക് പലരെയും ബുദ്ധിമുട്ടിച്ചു.

എ.ടി.എമ്മുകളില്‍ ചെറിയ നോട്ട് കിട്ടാതെവന്നത് ദുരിതം ഇരട്ടിപ്പിച്ചു. കോട്ടയത്ത് റെയില്‍വേ സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനും സമീപത്തെ എ.ടി.എമ്മുകളിലും തീര്‍ഥാടകര്‍ക്ക് ചെറിയ നോട്ട് ലഭിച്ചില്ല. തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളിലും പത്തനംതിട്ടയിലും ചെറിയ നോട്ടുകളുടെ ക്ഷാമം രൂക്ഷമാണ്.
പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലും ആവശ്യത്തിന് പണം ലഭിച്ചില്ളെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ശബരിമലയിലെയും അനുബന്ധ മേഖലകളിലെയും എ.ടി.എമ്മുകളില്‍ 24 മണിക്കൂറും പണം ലഭിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പ്.

എന്നാല്‍, തീര്‍ഥാടനം തുടങ്ങി നാലുനാള്‍ പിന്നിടും മുമ്പുതന്നെ എ.ടി.എമ്മുകളില്‍ പണമില്ലാതായി. ഇതോടെ തീര്‍ഥാടകര്‍ വലയുന്ന കാഴ്ച പ്രധാന കേന്ദ്രങ്ങളില്‍ പതിവായിരിക്കുകയാണ്. 100-50 രൂപ നോട്ടുകള്‍ പല എ.ടി.എമ്മുകളിലും ഇല്ല. രണ്ടായിരത്തിന്‍െറ നോട്ടുകള്‍ ചിലയിടത്ത് സുലഭം. ഇത് മാറിയെടുക്കാനാകുന്നില്ല.

Tags:    
News Summary - sabarimala atm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.