ശബരിമല: കൊടിയും ബോർഡും വെച്ച വാഹനങ്ങൾക്ക് പരിഗണന വേണ്ടെന്ന്​ ഹൈകോടതി

കൊച്ചി: ശബരിമലയിലെത്തുന്ന കൊടിയും ബോർഡും വെച്ച വാഹനങ്ങൾക്ക് പരിഗണന നൽകേണ്ടതില്ലെന്ന്​ ഹൈകോടതി. സാധാരണക്കാർക്കാണ് മുൻഗണന നൽകേണ്ടതെന്ന്​ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മാസപൂജ സമയത്ത് ചെറിയ വാഹനങ്ങൾക്ക്​ ചക്കുപാലം രണ്ട്​, ഹിൽടോപ്​​ എന്നിവിടങ്ങളിൽ പാർക്കിങ്​​ അനുമതി നൽകിയ കോടതി ഹാഷ്ടാഗും നിർബന്ധമാക്കി.

മാസ പൂജക്കുമുമ്പ് ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, സ്‌പെഷൽ കമീഷണർ, ദേവസ്വം എക്‌സിക്യൂട്ടിവ് എൻജിനീയർ എന്നിവർ യോഗം ചേർന്ന്​ ഒരുക്കങ്ങൾ വിലയിരുത്തണം. പാർക്കിങ്​ സംവിധാനങ്ങളും ആൾക്കൂട്ട നിയന്ത്രണവുമായി ബന്ധപ്പെട്ട്​ സ്‌പെഷൽ കമീഷണർ റിപ്പോർട്ട് നൽകണം. അടിസ്ഥാന സൗകര്യങ്ങളും മറ്റും വിലയിരുത്താൻ ഹൈകോടതി ദേവസ്വംബെഞ്ച് നടത്തിയ ശബരിമല സന്ദർശനത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ്​ നിർദേശങ്ങൾ.

Tags:    
News Summary - Sabarimala: High Court says vehicles with flags and boards should not be considered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.