പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതിന് തുല്യമാണെന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അക്രമം നടത്തിയ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളികൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പത്ത് കെ.എസ്.ആർ.ടി.സി ബസുകളും 13 പൊലീസ് വാഹനങ്ങളും മാധ്യമപ്രവർത്തകരുെട വാഹനങ്ങളും തകർത്ത കേസിലാണ് പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചത്. ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളായ ഷൈലേഷ്, ആനന്ദ്, അശ്വിൻ, അഭിലാഷ്, കിരൺ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കെ.എസ്.ആർ.ടി.സി ബസുകൾക്ക് 23,84,500 രൂപയും പൊലീസ് വാഹനങ്ങൾക്ക് 1,53,000 രൂപയും ഇവർ നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രതികൾ ശ്രമിച്ചശതന്നും ജാമ്യാപേക്ഷ തള്ളിെകാണ്ടുള്ള ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.