ശബരിമല മേൽശാന്തി നിയമനം: മലയാള ബ്രാഹ്മണർക്ക് മാത്രമോ?, 27ന് വിധി പറയും

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യംചെയ്യുന്ന ഹരജികളിൽ വിധി പറയുന്നത്​ ഹൈകോടതി മാറ്റി. വ്യാഴാഴ്ച വിധി പറയാൻ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടുള്ളതിനാൽ 27ലേക്ക്​ മാറ്റുകയായിരുന്നു.

ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സി.വി. വിഷ്ണുനാരായണൻ, ടി.എൽ. സിജിത്ത്, പി.ആർ. വിജീഷ് തുടങ്ങിയവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്​.

Tags:    
News Summary - Sabarimala Melashanti appointment: Verdict will be given on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.