പത്തനംതിട്ട: ശബരിമലയിൽ ചൊവ്വാഴ്ചയുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. സന്നിധാനത്ത് അക്രമം നടത്തിയ പത്തനംതിട്ട ഇലന്തൂർ സംഗീത ഹൗസിൽ സൂരജിനെയാണ് (30) പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ചെറുമകളുടെ ചോറൂണിന് ശബരിമലയിലെത്തിയ 52കാരിയായ തൃശൂർ തിരൂർ സ്വദേശി ലളിതയെ തടഞ്ഞുവെക്കുകയും അവരുടെ സഹോദരിപുത്രൻ മൃദുലിനെ മർദിക്കുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. സന്നിധാനം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനും കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഇലന്തൂർ ജങ്ഷനിൽെവച്ചാണ് അറസ്റ്റ് ചെയ്തത്. 354, 308 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 52കാരിയായ സ്ത്രീ യുവതിയാണെന്ന് ആരോപിച്ച് ഒരുസംഘം തടഞ്ഞുവെക്കുകയായിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച സന്നിധാനത്ത് സംഘർഷമുണ്ടാവുകയും ചെയ്തു. ഇൗ സംഭവത്തിൽ നൂറ്റമ്പതിലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.