ശബരിമല: അമിതവില ഈടാക്കാതിരിക്കാൻ കർശനനടപടി

കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ഭക്ഷണസാധനങ്ങൾക്ക് പമ്പയിലും സന്നിധാനത്തും ഈടാക്കുന്ന വിലയേക്കാൾ കൂടുതൽ വില മറ്റിടങ്ങളിൽ വാങ്ങുന്ന സ്ഥിതിയുണ്ടാകാതിരിക്കാൻ കർശനനടപടിയെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് മുന്നൊരുക്കം വിലയിരുത്താൻ കോട്ടയം കലക്‌ടറേറ്റിൽ ചേർന്ന കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ഹോട്ടലുകളിലെയും റസ്‌റ്റാറന്‍റുകളിലെയും ശബരിമല തീർഥാടകർക്കുള്ള ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട് മൂന്നു ജില്ലകളിലും യോഗങ്ങൾ നടന്നു. ചില സാധനങ്ങൾക്ക് നേരിയ വിലവർധന ഹോട്ടൽ-റസ്‌റ്റാറന്‍റ് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 30ന് തീരുമാനമുണ്ടാകും. 

Tags:    
News Summary - Sabarimala: Strict action to avoid overcharging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.