കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട് ഹൈകോടതി ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഏൽപിക്കണോയെന്ന കാര്യം വിലയിരുത്താനാണ് ഹരജി. സ
ർക്കാറിനുവേണ്ടി ഹാജരായ സ്പെഷൽ അറ്റോണി എൻ. മനോജ് കുമാർ വിശദീകരണത്തിന് രണ്ടാഴ്‌ച സമയം തേടി. ശബരിമല സ്പെഷൽ കമീഷണറും റിപ്പോർട്ട് നൽകിയിരുന്നില്ല. തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് കെ. ബാബു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹരജി മാറ്റിയത്.
നിലവിൽ കേരള പൊലീസാണ് വെർച്വൽ ക്യൂ സംവിധാനം കൈകാര്യം ചെയ്യുന്നത്. ശബരിമലയിലെ തിരക്കുനിയന്ത്രണവും സുരക്ഷക്രമീകരണങ്ങളും പൊലീസിെൻറ ഉത്തരവാദിത്തമായി നിലനിർത്തി വെർച്വൽ ക്യൂവിെൻറ നിയന്ത്രണം ബോർഡിന് കൈമാറുന്ന കാര്യമാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഇതിന് ശബരിമല സ്പെഷൽ കമീഷണറോടും റിപ്പോർട്ട് തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.