തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇവർ.
ചർച്ച തൃപ്തികരമാണ്. മുഖ്യമന്ത്രി ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ചർച്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പന്തളം രാജകൊട്ടാര പ്രതിനിധി വ്യക്തമാക്കി.
ശബരിമലയിൽ സ്ത്രീകൾ കയറിയാൽ നടയടക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്ന് ക്ഷേത്രം തന്ത്രി പറഞ്ഞു. യുവതികൾ ക്ഷേത്രത്തിൽ വരരുതെന്ന് തന്ത്രി അഭ്യർഥിച്ചു. പ്രളയം മൂലം നാശനഷ്ടങ്ങളുണ്ടായ ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കാതെ യുവതികളെ പ്രവേശിപ്പിച്ചാൽ അത് മനുഷ്യാവകാശ ലംഘനമാകുമെന്ന കാര്യം ചർച്ചയിൽ ഇവർ ഉന്നയിച്ചുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.