ശബരിമല: യു.ഡി.എഫ്​ വിശ്വാസികൾക്കൊപ്പം; ബി.ജെ.പിയുടേത് മുതലെടുപ്പ്​ രാഷ്ട്രീയം -ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ സ്​ത്രീപ്ര​േവശന വിഷയത്തിൽ യു.ഡി.എഫ്​ വിശ്വാസികൾക്കൊപ്പമാണെന്ന്​ പ്രതിപക്ഷ നേതാ വ്​ രമേശ്​ ചെന്നിത്തല. ശബരിമലയിലെ നിലവിലെ പ്രതിസന്ധിയുടെ പൂർണ ഉത്തരവാദി സംസ്​ഥാന സർക്കാറാണ്​. ആർ.എസ്​.എസും ബി.ജെ.പിയും ഇൗ വിഷയത്തിൽ എടുക്കുന്ന നിലപാട്​ തികച്ചും അവസരവാദപരമാണ്. ഒാർഡിനൻസുകൾ ഇറക്കി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വിശ്വാസത്തെ സംരക്ഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു​.

വർഷങ്ങളായി നടന്നുവന്ന സുപ്രീംകോടതിയിലെ കേസിൽ ഒരിക്കൽ പോലും ബി.ജെ.പി കക്ഷി ചേർന്നില്ല. ശബരിമലയുടെ പേരിൽ ബി.ജെ.പി മുതലെടുപ്പ്​ നടത്തേണ്ട. അതി​​​​​​​​​െൻറ പേരിൽ അക്രമസംഭാവങ്ങൾക്ക്​ ബി.ജെ.പിയോ സി.പി.എമ്മോ ശ്രമിച്ചാൽ യു.ഡി.എഫ്​ എതിർക്കും. ഉമ്മൻചാണ്ടി സർക്കാറി​​​​​​​​​െൻറ കാലത്ത്​ ദേവസ്വം ബോർഡ്​ വിശ്വാസികളുടെ വികാരത്തിനനുസരിച്ചാണ്​ കോടതിയിൽ സത്യവാങ്​മൂലം​ നൽകിയത്​. ആ നിലപാടിൽ ഇ​േപ്പാഴും യു.ഡി.എഫ്​ ഉറച്ചു നിൽക്കുന്നു. എന്നാൽ ഇടതു സർക്കാർ വന്നപ്പോൾ ദേവസ്വം ബോർഡ്​ നിലപാട്​ മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആർ.എസ്.എസ് സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്യുകയും നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുഖപത്രമായ ജന്മഭൂമിയിൽ ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വിധിയെ അനുകൂലിച്ച് ലേഖനം എഴുതി. ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി പട്ടാളത്തെ ഇറക്കി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പി വക്താവ് ലേഖിയോട് അഭിപ്രായം ചോദിച്ചപ്പോൾ മാധ്യമങ്ങളെ ആക്ഷേപിച്ച് ഇറങ്ങിപ്പോയി. വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ട കേന്ദ്രസർക്കാറിന്‍റെ അറ്റോണി ജനറൽ ദുർബല നിലപാടാണ് സ്വികരിച്ചത്. ഈ വിഷയത്തിൽ സി.പി.എമ്മും ആർ.എസ്.എസും ബി.ജെ.പിയും കള്ളകളി നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.

സുന്നി പള്ളികളിൽ പോലും സ്​ത്രീകളെ കയറ്റണമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ ആവശ്യപ്പെടുന്നു. അത്​ തീരുമാനിക്കാൻ കോടിയേരിക്ക്​ അവകാശമില്ല. അതിന്​ അധികാരമുള്ളവർ ഉണ്ട്​. എല്ലാ മതവിഭാഗങ്ങൾക്കും മതാചാരങ്ങൾ പാലിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും യു.ഡി.എഫ് അടിയന്തര യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ചെന്നിത്തല അറിയിച്ചു.

ഡിസ്​റ്റിലറിയും ബ്രൂവറിയും അനധികൃതമായി അനുവദിച്ച സംഭവത്തി​​​​​​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത്​ എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ രാജിവെക്കണം. ഇൗ ആവശ്യമുന്നയിച്ച്​ ഒക്​ടോബർ 11 ന്​ 140 മണ്ഡലങ്ങളിലും യു.ഡി.എഫ്​ ധർണ നടത്തും. കണ്ണൂരിൽ ഒക്​​േടാബർ 10നും​ കാസർകോട്​ 12നുമാണ്​ ധർണ നടത്തുക. ​23ന്​ എല്ലാ ജില്ലാ കലക്​ട​േററ്റിലും സെക്ര​േട്ടറിയറ്റിലും കൂട്ട ധർണ നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മതസൗഹാർദ്ദത്തിന്‍റെ വലിയ പ്രതീകമാണ് ശബരിമലയെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേന്ദ്രസർക്കാർ നിയമപരമായ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുനി സംഘടനകൾ തീരുമാനിക്കേണ്ട കാര്യങ്ങളിലും സി.പി.എം അനാവശ്യമായി ഇടപെടുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹരജി നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി ആവശ്യപ്പെട്ടു. ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കൽ ഭരണഘടനാ ബാധ്യതയും ജനങ്ങളുടെ അവകാശവുമാണ്. സർക്കാറിന്‍റെ നിസംഗതയിൽ അമർഷമുണ്ടെന്നും മാണി പറഞ്ഞു. പ്രളയ ദുരിതാശ്വാസ സഹായം നൽകുന്നത് നിർത്തിവെച്ച് പിരിവ് തുടരുന്നു. ബ്രൂവറി അനുവദിച്ചതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മാണി ആവശ്യപ്പെട്ടു.

Tags:    
News Summary - Sabarimala Women Entry: UDF with Devotees, Chennithala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.