വ​ണ്ടൂ​ർ വ​നി​ത ഇ​സ്​​ലാ​മി​യ കോ​ള​ജ്​ നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​നം ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യ അ​മീ​ർ ഡോ. ​സ​യ്യി​ദ് സ​ആ​ദ​ത്തു​ല്ലാ ഹു​സൈ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വി​പ​ണി​മൂ​ല്യം മാ​ത്രം പ​രി​ഗ​ണി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​രീ​തി അ​പ​ക​ടം -ഡോ. ​സ​ആ​ദ​ത്തു​ല്ലാ ഹു​സൈ​നി

വ​ണ്ടൂ​ർ: വി​പ​ണി​മൂ​ല്യം മാ​ത്രം പ​രി​ഗ​ണി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​രീ​തി ഉ​ട​ച്ചു​വാ​ർ​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ മാ​ന​വി​ക മൂ​ല്യ​ങ്ങ​ളും ശാ​സ്ത്ര​ബോ​ധ​വു​മു​ള്ള ത​ല​മു​റ​യെ സൃ​ഷ്ടി​ക്കാ​നാ​കൂ​വെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യ അ​മീ​ർ ഡോ. ​സ​യ്യി​ദ് സ​ആ​ദ​ത്തു​ല്ലാ ഹു​സൈ​നി പ​റ​ഞ്ഞു. വ​ണ്ടൂ​ർ വ​നി​ത ഇ​സ്​​ലാ​മി​യ കോ​ള​ജ്​ നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ആ​ൺ-​പെ​ൺ വ്യ​ത്യാ​സം ഇ​സ്​​ലാ​മി​നി​ല്ലെ​ന്നും വ​നി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​ത്ര​മേ സാ​മൂ​ഹി​ക​മാ​റ്റം സാ​ധ്യ​മാ​വൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന അ​മീ​ർ എം.​ഐ. അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​സി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ശാ​ന്ത​പു​രം അ​ൽ ജാ​മി​അ റെ​ക്റ്റ​ർ ഡോ. ​അ​ബ്ദു​ൽ​സ​ലാം വാ​ണി​യ​മ്പ​ലം, അ​സി. അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​റു​ക്സാ​ന, ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ലീം മ​മ്പാ​ട്, ഒ.​എം. ക​രു​വാ​ര​ക്കു​ണ്ട്, കെ.​കെ. മ​മ്മു​ണ്ണി മൗ​ല​വി തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - Sadatullah Hussaini speech at wandoor womens islamiya college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.