ബാങ്ക് ജീവനക്കാരുടെ ​ശമ്പളം പരിഷ്​കരിച്ചു; ബെഫി ഒപ്പിട്ടില്ല

കൊ​ച്ചി: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സ​ർ​മാ​രു​ടെ​യും ശ​മ്പ​ള​ഘ​ട​ന പ​രി​ഷ്ക​രി​ച്ചു. 2017 ന​വം​ബ​ർ ഒ​ന്ന് മു​ത​ലാ​ണ് പു​തി​യ ശ​മ്പ​ള​പ​രി​ഷ്ക​ര​ണം നി​ല​വി​ൽ​വ​രു​ക. ജീ​വ​ന​ക്കാ​രു​ടെ നാ​ല് സം​ഘ​ട​ന​ക​ളും ബാ​ങ്കു​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​യാ​യ ഇ​ന്ത്യ​ൻ ബാ​ങ്ക്സ് അ​സോ​സി​യേ​ഷ​നും (ഐ.​ബി.​എ) വ്യ​വ​സാ​യ​ത​ർ​ക്ക നി​യ​മ​പ്ര​കാ​രം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​െ​വ​ച്ചു. ബാ​ങ്ക് ഓ​ഫി​സ​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ളും ഇ​ന്ത്യ​ൻ ബാ​ങ്ക്സ് അ​സോ​സി​യേ​ഷ​നും ജോ​യ​ൻ​റ് നോ​ട്ടി​ലും ഒ​പ്പു​െ​വ​ച്ചു.

ജീ​വ​ന​ക്കാ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പ​ല​തും നി​രാ​ക​രി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക​രാ​റി​ൽ ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ബെ​ഫി) ഒ​പ്പി​ട്ടി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​റിെൻറ പു​തി​യ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന ക​രാ​ർ ഭാ​വി​യി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് ബെ​ഫി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 15 ശ​ത​മാ​നം വ​ർ​ധ​ന എ​ന്നാ​ണ് പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും കേ​വ​ലം 2.5 ശ​ത​മാ​നം മാ​ത്ര​മാ​ണ് അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ വ​ർ​ധ​ന​വ്. ധ​ന​കാ​ര്യ മേ​ഖ​ല​യി​ലോ മ​റ്റൊ​രു മേ​ഖ​ല​യി​ലോ ഇ​ത്ര​കു​റ​ഞ്ഞ വ​ർ​ധ​ന​വ് നാ​ളി​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

അ​ടി​സ്ഥാ​ന​ശ​മ്പ​ള​ത്തി​ലെ ലോ​ഡി​ങ് വ​ർ​ധി​പ്പി​ക്കു​ക, സ്പെ​ഷ​ൽ പേ ​അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ ല​യി​പ്പി​ക്കു​ക, പെ​ൻ​ഷ​നും ഫാ​മി​ലി പെ​ൻ​ഷ​നും കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി എ​ല്ലാ​വ​ർ​ക്കും പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ക​രാ​റി​ൽ ഒ​പ്പി​ടാ​തെ മാ​റി​നി​ന്ന​തെ​ന്ന് പ്ര​സി​ഡ​ൻ​റ് ടി. ​ന​രേ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എ​സ്. അ​നി​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - salary revised for bank employees; BEFI is not signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.