കോഴിക്കോട്: ഭരണഘടനാവിരുദ്ധമെന്ന് നിരവധിതവണ സുപ്രീംകോടതി വ്യക്തമാക്കിയ സാമ്പത്തികാടിസ്ഥാനത്തിലുള്ള മുന്നാക്ക സംവരണം നടപ്പാക്കുകവഴി രാജ്യത്തെ ഭരണഘടനയെതന്നെയാണ് ഇടതുപക്ഷ സർക്കാർ വെല്ലുവിളിക്കുന്നതെന്ന് വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കളുടെ നേതൃത്വത്തിൽ നടന്ന സമരസംഗമം അഭിപ്രായപ്പെട്ടു.
പിന്നാക്ക വിഭാഗങ്ങളെ വിദ്യാഭ്യാസ, ഉദ്യോഗ മേഖലകളിൽനിന്ന് മാറ്റി നിർത്തുന്നതിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെക്കാൾ താൽപര്യം കേരള സർക്കാർ കാണിക്കുന്നത് ഖേദകരമാണെന്നും സംഗമത്തിൽ സംസാരിച്ചവർ പറഞ്ഞു.
സംവരണ സമുദായങ്ങൾ ഇപ്പോഴും ഭരണപങ്കാളിത്തത്തിൽ വളരെ പിന്നിലാണെന്നും വി.പി. സിങ്ങിെൻറ കാലത്തെ 27ശതമാനം സംവരണംകൂടി ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം കൂടുതൽ ഇരുട്ടടഞ്ഞതാകുമായിരുെന്നന്നും സംഗമം ഉദ്ഘാടനം ചെയ്ത ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സംവരണത്തിെൻറ കാര്യത്തിൽ എക്കാലത്തും പിന്നാക്ക, ന്യൂനപക്ഷവിരുദ്ധ സമീപനമാണ് ഇടതു പ്രസ്ഥാനങ്ങൾ സ്വീകരിച്ചതെന്നും അതിെൻറ സ്വാഭാവിക തുടർച്ച മാത്രമാണ് സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായതെന്നും അധ്യക്ഷതവഹിച്ച ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു.
ചാതുർവർണ്യത്തിലേക്ക് പിൻനടക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് സാമ്പത്തിക സംവരണമെന്ന് മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ പറഞ്ഞു. ജാതി തിരിച്ചുള്ള ഉദ്യോഗസ്ഥ പട്ടിക വെളിപ്പെടുത്താൻ സർക്കാർ സന്നദ്ധമാകണമെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ ആവശ്യപ്പെട്ടു. ഡോ. ഫസൽ ഗഫൂർ, കെ.കെ. കൊച്ച്, വി.ആർ. ജോഷി, എൻ.പി. ചെക്കുട്ടി, കെ.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു.
സമദ് കുന്നക്കാവ് സ്വാഗതവും ശിഹാബ് പൂക്കോട്ടൂർ സമാപന പ്രഭാഷണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.