കോഴിക്കോട്: പെരുന്നാൾ നമസ്കാരത്തിന് അനുമതി നിയന്ത്രണങ്ങളോടെ നൽകണമെന്ന് സമസ്ത ഇ.കെ വിഭാഗം. വൈറസ് വ്യാപനം കുറവുള്ള ഗ്രാമപ്രദേശങ്ങളിൽ പള്ളികൾ തുറക്കാൻ അനുവദിക്കണമെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങള്‍ സർക്കാറിനോട് ആവശ്യപ്പെട്ടു.
ഒരു നാടിൻെറ പല സ്ഥലങ്ങളിലായി നമസ്കരിക്കാൻ അനുമതി നൽകിയാൽ കൂടുതൽ ആളുകൾ പങ്കെടുക്കില്ല, കല്യാണത്തിന് 50 പേർ കൂടുന്നതിനേക്കാൾ ബുദ്ധിമുട്ട് അതുണ്ടാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു നാട്ടിൽ ഒന്നോ രണ്ടോ മൂന്നോ ജുമുഅ നമസ്കാരത്തിനും അവസരം നൽകണം, ഉപാധികളോടെയുള്ള അനുമതി മതപരമായ ചടങ്ങുകള്‍ക്ക് അനുവദിച്ച് തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പള്ളികൾ അനന്തമായി അടച്ചിടുന്നത് വിശ്വാസികൾക്ക് വേദനുയുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.