എം.പി ഫണ്ട്​ വിനിയോഗം: സമ്പത്ത്​ മുന്നിൽ

തിരുവനന്തപുരം: സംസ്​ഥാനത്ത് എം.പി ഫണ്ട് വിനിയോഗത്തിൽ ആറ്റിങ്ങൽ എം.പി എ. സമ്പത്ത് മുന്നിൽ. കഴിഞ്ഞ സാമ്പത്തികവർഷം 219 പദ്ധതികൾക്കായി 12.31 കോടിയാണ് എം.പി ഫണ്ടിൽനിന്ന് അദ്ദേഹം ചെലവഴിച്ചത്. ഇതിൽ 163 പ്രവൃത്തികൾ പൂർത്തിയായി.

ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്ക് ഉൗന്നൽ നൽകുന്ന പ്രവൃത്തികളാണ് കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റെടുത്തതിൽ ഏറെയുമെന്ന് കലക്ടറേറ്റ് കോൺഫറൻസ്​ ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ എം.പിയുടെ പ്രതിനിധി ജാഹിർ ഹുസൈൻ അറിയിച്ചു. നടപ്പു സാമ്പത്തികവർഷം 90 പദ്ധതികൾക്കായി എട്ടുകോടി വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു. യോഗത്തിൽ ജില്ല കലക്ടർ എസ്​. വെങ്കടേസപതി, ഡെപ്യൂട്ടി പ്ലാനിങ്​ ഓഫിസർ ജഗൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

 

 

Tags:    
News Summary - sampth mp lead in mp fund usage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.