കുമ്പള/മഞ്ചേശ്വരം: കൊലപാതകം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ യുവാവിനെ കഴുത്തറുത്തുകൊന്ന് തല വേർെപടുത്തി. സുഹൃത്തിന് കുത്തേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുേപാകവെ ബന്തിയോട് മള്ളങ്കൈ ദേശീയപാതയിൽ ആംബുലൻസ് കാറിലിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. മൊഗ്രാൽ പേരാലിലെ പൊേട്ടാടി മൂല ഹൗസിൽ എം.എ. മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാമാണ് (22) കൊല്ലപ്പെട്ടത്. കുമ്പള നായ്ക്കാപ്പ് ബദ്രിയ നഗറിൽ താമസിക്കുന്ന കർണാടക ബെള്ളാരി സ്വദേശി നൗഷാദിനാണ് (28) കുത്തേറ്റത്. ഇയാളെ ഗുരുതരനിലയിൽ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രികരായ മള്ളങ്കൈ സ്വദേശി അന്തുഞ്ഞി ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകൾ പരേതയായ കുബ്റ-യുടെയും മുഹമ്മദ് കുഞ്ഞിയുടെയും മകൾ മംഗളൂരു യേനപ്പോയ സ്‌കൂൾ പി.യു.സി വിദ്യാർഥിനി മറിയം മുഫീദ (17) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് അേഞ്ചാടെ പേരാൽ മാളിയങ്കര കോട്ട പള്ളിക്കു സമീപത്തെ ആളൊഴിഞ്ഞപറമ്പിലാണ് തലയറ്റ മൃതദേഹം കണ്ടത്. അറുത്തുമാറ്റിയ തല 30 മീറ്റർ അകലെ കൊണ്ടിട്ടനിലയിലാണ്. ഇവിടെ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട അബ്ദുസ്സലാം, കുത്തേറ്റ നൗഷാദ് എന്നിവർ ഉൾപ്പെടെ നാലംഗസംഘത്തെ ശനിയാഴ്ച രാത്രി ആയുധങ്ങളുമായി ഓട്ടോയിൽ കറങ്ങുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഞായറാഴ്ച ഉച്ചയോടെ ഇവരെ വിട്ടയച്ചു. മണിക്കൂറുകൾക്കകമാണ് കൊലനടന്നത്. മണൽക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലക്കുപിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് രണ്ടു ബൈക്കും ഓട്ടോയും മറിഞ്ഞനിലയിൽ കണ്ടെത്തി.
2014- മാർച്ചിൽ പേരാലിലെ മുഹമ്മദിെൻറ മകൻ ശഫീക്കിനെ കൊലപ്പെടുത്തി പൂഴിയിൽ കുഴിച്ചുമൂടിയ കേസ്, പേരാലിലെ സിദ്ദീഖിെൻറ വീടാക്രമിച്ചത് എന്നിവയുൾപ്പെെട നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുസ്സലാം. മാതാവ്: റുഖിയ. സഹോദരങ്ങൾ: ബദറുദ്ദീൻ, റാഹില, റമീസ, മൻസൂറ.
സുലൈഖ ഉൾപ്പെടെ നാലു സ്ത്രീകളും ഒരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഉപ്പള ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ സുലൈഖയുടെ വീട്ടിലേക്ക് പോകാനായി ദേശീയപാതയിൽനിന്ന് വലതുവശത്തേക്ക് തിരിക്കുന്നതിനിടെ ആംബുലൻസുമായി ഇടിക്കുകയായിരുന്നു. സുലൈഖയുടെ മക്കൾ: ഹൈദർ, അഷ്‌റഫ്, ഹംസ, കുബ്റ, ബുഷ്‌റ. അപകടത്തെ തുടർന്ന് ആംബുലൻസ് മറിഞ്ഞെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.