സന്ദീപ്​ വാര്യരുടെ പ്രതികരണം ബി.ജെ.പി നിലപാടായി കാണേണ്ട -എം.ടി രമേശ്​

തിരുവനന്തപുരം: യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്​ വാര്യർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ തള്ളി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്​. ചലച്ചിത്ര പ്രവർത്തകർക്കെതിരെ സന്ദീപ്​ വാര്യർ നടത്തിയ അഭിപ്രായ പ്രകടനം വ്യക്തിപരമാണ്​. കേന്ദ്രത്തെ വിമർശിക്കുന്നവരോട്​ പക പോക്കുന്ന സമീപനം​ ബി.ജെ.പിക്ക്​ ഇല്ല. ​സന്ദീപ്​ വാര്യരു​െട അഭിപ്രായം പാർട്ടി നിലപാടായി കാണേണ്ടതില്ലെന്നും എം.ടി രമേശ്​ പറഞ്ഞു.

പൗരത്വ ഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന ​പീപ്പിൾസ്​ ലോങ്​ മാർച്ചിൽ പ​ങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിക്കൊണ്ട്​ സന്ദീപ് വാര്യർ ഫേസ്​ബുക്കിൽ പോസ്​റ്റിട്ടിരുന്നു. മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കൈയോടെ പിടികൂടുമ്പോൾ കണ്ണീരൊഴുക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി.

തുടർന്ന്​, സന്ദീപ്​ വാര്യർക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കൽ രംഗത്തു​ വന്നിരു​ന്നു. മണ്ടൻമാരെ പ്രശസ്തരാക്കുന്നത്​ നിര്‍ത്താം എന്നായിരുന്നു റിമ ഫേസ്ബുക്കിൽ കുറിച്ചത്. ആര്‍ട്ടിസ്റ്റ് പവി ശങ്കര്‍ വരച്ച നടി ഫിലോമിനയുടെ ‘ആരെടാ നാറി നീ’ എന്ന പ്രശസ്​തമായ ഡയലോഗ് ചേർത്തുള്ള അവരുടെ ചിത്രം​ സഹിതമായിരുന്നു​ റിമയുടെ പോസ്​റ്റ്​.

എന്നാൽ ഇതിനെതി​െര റിമ കല്ലങ്കലിനെ പേരെട​ുത്തു പറഞ്ഞ്​ പരിഹസിച്ചുകൊണ്ട്​ സന്ദീപ്​ വാര്യർ വീണ്ടും പോസ്​റ്റുകളിടുകയായിരുന്നു.

Tags:    
News Summary - sandeep warrier's openion is not bjp's stand said mt ramesh -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.