മലപ്പുറം: കണ്ണൂര്‍ അണ്ടലൂരിലെ സന്തോഷ് കൊല്ലപ്പെട്ടതിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. സി.പി.എമ്മുകാരാണ് കൊല നടത്തിയതെന്നത് പൊലീസിന്‍െറയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ്. കേസില്‍ അറസ്റ്റിലായത് സി.പി.എം പ്രവര്‍ത്തകരല്ളെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിതന്നെ സംഭവത്തെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ബി.ജെ.പി വിടാന്‍ നീക്കം നടത്തുന്നതിനിടെയാണ് സന്തോഷ് കൊല്ലപ്പെട്ടത്. ഇത് മുന്‍കൂട്ടിക്കണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ ഇയാളെ ഇല്ലാതാക്കിയതാവണം. ഇറച്ചി തിന്നതിന്‍െറ പേരില്‍ മനുഷ്യനെ തല്ലിക്കൊന്നവരാണ് സമാധാനത്തിന്‍െറ അപ്പോസ്തലന്മാരാവുന്നതെന്ന് മണി പറഞ്ഞു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളും മാര്‍ച്ച് 31നകം വൈദ്യുതീകരിക്കും. സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയ നാല് ജില്ലകളില്‍ പുതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കും കണക്ഷന്‍ നല്‍കും. മലപ്പുറം ജില്ലയില്‍ മാത്രം പുതിയ 15,000 കണക്ഷനുകള്‍ അനുവദിക്കുന്നുണ്ട്. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെങ്കിലും പവര്‍ക്കട്ട് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.