അമേത്തിയിൽ രാഹുലിനെതിരെ സരിത സ്​ഥാനാർഥി; ചിഹ്നം പച്ചമുളക്​

അമേത്തി (യു.പി): സോളാർ വിവാദ നായിക സരിത എസ്​. നായർ അമേത്തിയിൽ സ്​ഥാനാർഥി. ചിഹ്നം പച്ചമുളക്​. പ്രചാരണ സമാപന ദിനത്തിൽ പോലും പക്ഷേ, സ്​ഥാനാർഥിയുടെ സാന്നിധ്യം അമേത്തിയിലെ വോട്ടർമാരുടെ ശ്രദ്ധയിൽ വന്നില്ല.

വയനാട്ടിലും എറണാകുളത്തും മത്സരിക്കാൻ സരിത നൽകിയ പത്രിക തള്ളിപ്പോയിരുന്നു. എന്നാൽ, അമേത്തിയിൽ പത്രിക അംഗീകരിച്ചു. കേരളത്തിലെ കോടതി നടപടികൾ ചൂണ്ടിക്കാട്ടി പത്രികയെ എതിർക്കാൻ ആരുമുണ്ടായില്ല എന്നതുതന്നെ കാരണം.

പത്രിക നൽകാൻ സരിത അമേത്തിയിലെ വോട്ടറായിരിക്കണമെന്നില്ല. എന്നാൽ, അമേത്തിയിൽ വോട്ടുള്ള 10 ​പേരെങ്കിലും നാമനിർദേശം ചെയ്യണം. അതു നടന്നതുകൊണ്ടുകൂടിയാണ്​ പത്രിക സ്വീകരിക്കപ്പെട്ടത്​. തിരുവനന്തപുരം മലയിൻകീഴ്​ വിളിക്കാവൂർക്കലെ വീട്ടുപേരാണ്​ പത്രികയിൽ മേൽവിലാസമായി നൽകിയിട്ടുള്ളത്​.

വയനാട്ടിൽ രാഹുൽ മത്സരിച്ചത്​ അമേത്തിയിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാണ്​. രണ്ടിടത്തും ജയിച്ചാൽ ഏതു നിലനിർത്തുമെന്നാണ്​ സംശയം. കർമഭൂമി ​അമേത്തിയായിരിക്കുമെന്ന രാഹുലി​​​െൻറ വാഗ്​ദാനം എടുത്തുകാട്ടുകയാണ്​ പാർട്ടി പ്രവർത്തകർ.

Tags:    
News Summary - saritha s nair against rahul gandhi-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT