കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും കേരളത്തിൽ സന്ദർശനം നടത്തുന്നതിനിടെ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ ‘സത്യദീപം’. മോദി ദിവസങ്ങൾക്കുമുമ്പ് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടത്തിയ രാഷ്ട്രീയ പ്രസംഗത്തെയും താൻ ഗാരന്റിയെന്ന ആവർത്തിച്ചുള്ള പരാമർശത്തെയുമാണ് മുഖപ്രസംഗത്തിലൂടെ വിമർശിക്കുന്നത്.
‘മോദിയല്ല ഗാരന്റി, ആകരുത്’ എന്നാണ് സത്യദീപം എഡിറ്റോറിയലിന്റെ തലക്കെട്ട്. ‘മോദിയല്ല ഗാരന്റി, രാജ്യത്തെ ഭരണഘടനയാണ്’ എന്ന വാചകത്തോടെയാണ് മുഖപ്രസംഗം തുടങ്ങുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് വികസനവും സുരക്ഷയും ഉറപ്പുവരുത്തുകയെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുന്ന പ്രധാന ജനസേവകന് മാത്രമാണ് പ്രധാനമന്ത്രിയെന്നിരിക്കെ തൃശൂരിലെ രാഷ്ട്രീയ പ്രസംഗത്തിലെ മോദിയുടെ ഗാരന്റി പ്രയോഗം അമ്പരപ്പിക്കുന്നതാണ്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.