തൃശൂർ: ഒാൺലൈൻ ബാങ്ക് ഇടപാടുകളിലെ തട്ടിപ്പ് തടയാൻ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ നിലവിലുള്ള മാഗ്സ്ട്രൈപ് എ.ടി.എം കാർഡുകൾ പിൻവലിക്കുന്നു. പകരം ഇ.എം.വി (യൂറോപേ-മാസ്റ്റർ-വിസ) ചിപ് കാർഡ് നൽകും. ഒാൺലൈൻ ഇടപാടുകൾ പരമാവധി സുരക്ഷിതമാക്കുന്നതിെൻറ ഭാഗമായാണ് ബാങ്കിെൻറ നടപടി. കെ.വൈ.എസി (നോ യുവർ കസ്റ്റമർ) വിവരങ്ങൾ പുതുക്കിയ ഇടപാടുകാരുടെ കാർഡാണ് മാറ്റി നൽകുന്നത്. മാറ്റത്തിെൻറ പശ്ചാത്തലത്തിൽ കാർഡ് മുഖേനയുള്ള ഇടപാടുകൾ അപ്രതീക്ഷിതമായി തടസ്സപ്പെടാൻ ഇടയുണ്ടെന്ന് ബാങ്ക് ഇടപാടുകാർക്ക് മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഉപയോഗത്തിലുള്ള എ.ടി.എം കാർഡുകളിൽ ഭൂരിഭാഗവും മാഗ്സ്ട്രൈപ് ആണ്. ഒാൺലൈൻ ബാങ്കിങ് തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ എസ്.ബി.െഎ കുറേയധികം എ.ടി.എം കാർഡുകൾ തടഞ്ഞിരുന്നു. ഇൗ കാർഡിെൻറ ഉടമകൾ ഉൾപ്പെടെ എല്ലാവർക്കും ഇ.എം.വി ചിപ് കാർഡ് സൗജന്യമായി നൽകും. ഇതിനായി നെറ്റ് ബാങ്കിങ് മുഖേനയോ സ്വന്തം ഇടപാടുള്ള ശാഖയിലോ അപേക്ഷ നൽകണം. കാർഡ് തടഞ്ഞതായി അറിയിപ്പ് ലഭിക്കുന്നവർ പകരം കാർഡിനായി ഉടൻ അപേക്ഷിക്കണം. www.onlinesbi.com സൈറ്റിൽ കയറി യൂസർ െഎ.ഡിയും പാസ്വേഡും ൈടപ് ചെയ്ത് തുറന്ന് ‘ഇ സർവിസസ്’ ടാബിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ‘എ.ടി.എം കാർഡ് സർവിസസ്’ വിഭാഗത്തിൽ കയറി നിർദേശങ്ങൾക്കൊത്ത് പ്രതികരിക്കണം.
മാഗ്സ്ട്രൈപ് കാർഡിനുപകരം ഇ.എം.വി ചിപ് ഉപയോഗിക്കാൻ ആർ.ബി.െഎ കഴിഞ്ഞ വർഷംതന്നെ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. അടുത്ത സെപ്റ്റംബർ 30നകം ഇൗ പ്രക്രിയ പൂർത്തിയാക്കാനും ആവശ്യപ്പെട്ടതാണ്. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎ പോലും ഇപ്പോഴാണ് അതിനുള്ള നടപടി തുടങ്ങുന്നത്. എസ്.ബി.െഎയുടെ പല ഭൂരിഭാഗം ശാഖകളിലുള്ളവർക്കും ഇതെക്കുറിച്ച് അറിയില്ല. എസ്.ബി.െഎക്ക് പുറമെ എച്ച്.ഡി.എഫ്.സിയും കാർഡ് മാറ്റത്തിെൻറ പാതയിലാണ്. ക്രമേണ മറ്റു ബാങ്കുകളും മാറ്റി നൽകും.
മാഗ്സ്ട്രൈപ് കാർഡിെൻറ പിൻഭാഗത്തുള്ള കറുപ്പ് കാന്തിക സ്ട്രിപ്പിലാണ് ഇടപാടുകാരനെ സംബന്ധിച്ച എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത്. കാർഡ് സ്വൈപ് ചെയ്യുേമ്പാൾ അതിലെ വിവരങ്ങൾക്കൊത്താണ് ഇടപാട് നടക്കുന്നത്. ഇത്തരം കാർഡിലെ വിവരങ്ങൾ ചോർത്തപ്പെടാൻ താരതമ്യേന എളുപ്പമാെണന്നാണ് പറയുന്നത്. ഇ.എം.വി കാർഡിെൻറ മുൻവശത്തുതന്നെ ഒരു ചിപ് ഉണ്ട്. ഇൗ ചിപ്പിലാണ് ഇടപാടിെൻറ വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്. ഉപയോഗം മാഗ്സ്ട്രൈപ് കാർഡിേൻറതു പോലെയാണ്. ഇതിലെ വിവരങ്ങൾ പകർത്താൻ പ്രയാസമാെണന്ന് ആർ.ബി.െഎ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.